ആലപ്പുഴ: അറുപത്തി എട്ടാം വയസ്സിലും ശാരീരിക അഭ്യാസങ്ങളിലൂടെ ശ്രദ്ധ നേടുകയാണ് ആലപ്പുഴ സ്വദേശിയായ കുര്യാക്കോസ്. തന്റെ ശരീരം തന്നെയാണ് തന്റെ ബലം എന്ന് വിശ്വസിക്കുന്ന കുര്യക്കോസ് അതേ ശരീരം കൊണ്ടുള്ള അഭ്യാസപ്രകടനങ്ങളിലൂടെയാണ് കാണികളുടെ കയ്യടി നേടുന്നത്.
 
ആനകുത്തിയാലും കുലുങ്ങില്ലെന്ന  പഴമൊഴി അന്വർഥമാക്കുകയാണ്  കുര്യാക്കോസ്.  വയറു കൊണ്ടും മറ്റും നിരവധി അഭ്യാസങ്ങൾ  കുര്യാക്കോസിന് ചെയ്യാനാവും. വയറു വെള്ളംപോലെയാക്കാനും അതേ സമയം തന്നെ പാറപോലെ ഉറപ്പിച്ച് നിര്‍ത്താനും ഒരുപോലെ കഴിയും. വെള്ളംപോലെ ഇളകുന്ന വയറിനെ നൊടിയിടയിലാണ് പാറപോലെ ഉറപ്പിക്കുന്നത്. 

COMMERCIAL BREAK
SCROLL TO CONTINUE READING

Read Also: 'വിധവയായത് അതവരുടെ വിധി ' കെ.കെ.രമയെ ആക്ഷേപിച്ച് എം.എം.മണി ; തോന്നിവാസം പറയരുതെന്ന് പ്രതിപക്ഷം


ആര് വയറില്‍ കുത്തിയാലും ആ വിരലുകളെ വയറുകൊണ്ട് തന്നെ തട്ടിത്തെറിപ്പിക്കും. വെല്ലുവിളി ഏറ്റെടുത്തവര്‍ക്ക് കുര്യാക്കോസിന്റെ മുന്നില്‍ തോറ്റ് മടങ്ങാനെ കഴിയൂ. വെള്ളത്തില്‍ എത്രനേരം വേണമെങ്കിലും പൊങ്ങിക്കിടക്കുക, രണ്ടാളുകള്‍ ചേര്‍ന്ന് പിടിച്ചുതിരിച്ചാലും കഴുത്ത് അനക്കാതിരിക്കുക ഇങ്ങനെ നീളുന്നു കുര്യാക്കോസിന്റെ അഭ്യാസപ്രകടനങ്ങൾ.  


കഴുത്ത് ഞെരിച്ചും വയറില്‍ കുത്തിയും നിരവധിപേരാണ് കുര്യാക്കോസിന്റെ അഭ്യാസങ്ങള്‍ക്ക് മുന്നില്‍ കൗതുകത്തോടെ എത്തുന്നത്. ശരീരം തന്നെയാണ് തന്‍റെ ബലമെന്നും ദിവസവും മുടങ്ങാതെ ചെയ്യുന്ന വ്യായാമവും പരിശീലനവുമാണ് തന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യമെന്നാണ് കുര്യാക്കോസിന്റെ പക്ഷം.

Read Also: Monkeypox: കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു; റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലെ ആദ്യത്തെ കേസ്


പലതും പലരില്‍ നിന്നായി കണ്ടുപഠിച്ച് സ്വയം പരിശീലിച്ച് നേടിയ കഴിവുകളാണ്. ഇതിനെല്ലാം പുറമെ മറ്റൊരു സവിശേഷത കൂടിയുണ്ട് കുര്യാക്കോസിന്. കറണ്ടടിച്ചാല്‍ ഏല്‍ക്കില്ല. അതിലും പരീക്ഷണങ്ങള്‍ ഏറെ നടന്നതാണ്. എത്ര വോള്‍ട്ടിന്‍റെ വൈദ്യുതി പ്രവഹിച്ചാലും ഈ ശരീരത്തിന് അതൊരു പ്രശ്നമേയല്ല.


68 വയസ്സുണ്ട് കുര്യാക്കോസിന്. 50 വര്‍ഷത്തിലേറെയായി നാടക രംഗത്ത് പ്രവര്‍ത്തിക്കുന്നു. നാടക നടനെന്ന നിലയില്‍ ഒട്ടേറെ വേഷപ്പകര്‍ച്ചകള്‍ നടത്തിയ കുര്യാക്കോസിന് പക്ഷെ ജീവിതത്തില്‍ അഭിനയിക്കാറില്ല. കുര്യാക്കോസിന്‍റെ ഈ സവിശേഷതകള്‍ കേട്ടറിഞ്ഞു ഒരുപാടാളുകളാണ് അഭ്യാസങ്ങള്‍ കണ്ടറിയാന്‍ എത്തുന്നത്. അഭ്യാസങ്ങളില്‍ നാട്യങ്ങളില്ലാത്ത ഈ നാടകനടന്‍റെ അഭ്യാസങ്ങൾക്ക് ആരാധകരും ഏറെയാണ്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.