വയനാടിന്റെ ദൃശ്യഭംഗിയും പെയ്തിറങ്ങുന്ന മഞ്ഞും കോർത്തിണക്കി സഞ്ചാരികളെ വരവേൽക്കുകയാണ് കുറുമ്പാലക്കോട്ട മലനിരകൾ. ശരീരത്തെ കോച്ചി വിലങ്ങിടുന്ന തണുപ്പിനെ പ്രതിരോധിച്ച് നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും ഈ മല കേറിയെത്തുന്നത്. കുറഞ്ഞ കാലം കൊണ്ടാണ് സഞ്ചാരികളുടെ മനസ്സിൽ ഇടം നേടാൻ കുറുമ്പാലക്കോട്ട മലനിരകൾക്ക് സാധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വയനാട്ടിലെത്തുന്ന സഞ്ചാരികൾക്ക് കൽപ്പറ്റയിൽ നിന്നും കമ്പളക്കാട് വഴി 20 കിലോ മീറ്റർ സഞ്ചരിച്ചാൽ കുറുമ്പാലകോട്ട മലയ്ക്ക് താഴെ കോട്ടയിലെത്തും. പിന്നീട് അവിടെ നിന്ന് കാൽനടയായും വാഹനങ്ങളിലായും മലയിലേക്ക് കയറാം. കയറ്റം കുറച്ചു കഠിനമാണെങ്കിലും കേറിയെത്തുന്ന സഞ്ചാരികൾക്ക് വയനാടിന്റെ ദൃശ്യഭംഗി ആസ്വദിക്കാം. പുലർച്ചെ മല കയറിയെത്തുന്നവർക്ക് പുറമേ രാത്രി തന്നെ മലയിൽ ടെന്റ് അടിച്ചു താമസിക്കുന്നവരും ധാരാളമുണ്ട്. വയനാട്ടിലെ പല പ്രമുഖ  ടൂറിസ്റ്റ് കേന്ദ്രങ്ങളോടും കിടപിടിക്കുന്ന സൗന്ദര്യമാണ് കുറുമ്പാലക്കോട്ട മലയ്ക്കുള്ളത്. 


ALSO READ: മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരന്‍ തെലങ്കാന സ്വദേശി; കേരളത്തിൽ പലതവണ എത്തി ആക്രമണ പദ്ധതികൾ ഏകോപിപ്പിച്ചു


കേരളത്തിനു പുറമേ മറ്റു പല സ്ഥലങ്ങളിൽ നിന്നും ഈ മല കേട്ടറിഞ്ഞ് എത്തുന്നവരിൽ ഉണ്ടാകും. മല കയറി എത്തുന്നവർക്ക് ദാഹം തീർക്കാനും, പുലർച്ചെയുള്ള തണുത്ത മഞ്ഞിനെ പ്രതിരോധിക്കാൻ നല്ല ചൂട് ചായയും, ചെറു കടികളുമായി കച്ചവടക്കാരും മലമുകളിലുണ്ട്. യുവാക്കൾക്ക് പുറമെ സ്ത്രീകളും, കുടുംബങ്ങളുമായും ഇവിടെ എത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. മുൻകാലങ്ങളിൽ ഇവിടെ എത്തിയവരുടെ ഫോട്ടോകളും  വീഡിയോ ദൃശ്യങ്ങളും കണ്ട് ഇഷ്ടപ്പെട്ടാണ് കൂടുതൽ സഞ്ചാരികൾ ഇവിടെയെത്തുന്നത്. രാവിലെ മാത്രമല്ല വൈകുന്നേരം സൂര്യാസ്തമയം  കാണാനും നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.