Kuruva Gang: ആലപ്പുഴയിലെ കവർച്ചയ്ക്ക് പിന്നിൽ കുറുവ സംഘം; സ്ഥിരീകരിച്ച് പൊലീസ്
Kuruva Gang: പ്രതിയുടെ നെഞ്ചിൽ പച്ച കുത്തിയതാണ് ആളെ തിരിച്ചറിയാൻ നിർണായകമായതെന്ന് ഡിവൈഎസ്പി അറിയിച്ചു.
കുണ്ടനൂരിൽ നിന്ന് പിടിയിലായത് കുറുവ സംഘം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ആലപ്പുഴ മണ്ണഞ്ചേരിയിലും കോമളപുരത്തും കവർച്ച നടത്തിയതിന് ഇന്നലെ പിടിയിലായ സന്തോഷ് ശെൽവം കുറുവ സംഘാംഗമാണെന്ന് തിരിച്ചറിഞ്ഞതായി ആലപ്പുഴ ഡിവൈഎസ്പി മധു ബാബു പറഞ്ഞു.
പ്രതിയുടെ നെഞ്ചിൽ പച്ച കുത്തിയതാണ് ആളെ തിരിച്ചറിയാൻ നിർണായകമായതെന്ന് ഡിവൈഎസ്പി അറിയിച്ചു. സന്തോഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം കസ്റ്റഡിയിലുള്ള മണികണ്ഠൻ കവർച്ച നടത്തിയോ എന്ന് വ്യക്തമായിട്ടില്ല.
സന്തോഷ് സെൽവത്തിനെതിരെ തമിഴ്നാട്ടിൽ 18 കേസുകളും കേരളത്തിൽ 8 കേസുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരളത്തിൽ ചങ്ങനാശേരി, പാലാ, ചിങ്ങവനം സ്റ്റേഷനുകളിലായി നാല് കേസുകളുണ്ടെന്നും മൂന്ന് മാസം ഇയാൾ ജയിലിൽ കിടന്നിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ 3 മാസമായി പാല സ്റ്റേഷനിൽ എത്തി ഒപ്പിട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
14 പേരടങ്ങുന്ന സംഘമാണ് കേരളത്തിൽ എത്തിയത്. ഇവരിൽ മൂന്നോ നാലോ പേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. കുട്ടവഞ്ചിയിൽ മീൻ പിടിക്കുന്നവരെന്ന വ്യാജേനയാണ് ഇവർ ജീവിക്കുന്നത്. മോഷണത്തിന് പോകുമ്പോൾ ഫോൺ പിടിക്കാറില്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവത്തിനേയും മണികണ്ഠനേയും പൊലീസ് പിടികൂടിയത്. രക്ഷപ്പെട്ട സന്തോഷ് ശെൽവത്തെ നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ചതുപ്പിൽ നിന്നാണ് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.