തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കാനുള്ള കെ.വി തോമസിന്റെ തീരുമാനം ഗുരുതരമായ അച്ചടക്ക ലംഘനമായാണ് കെ.പി.സി.സി വിലയിരുത്തുന്നത്. പാർട്ടി പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഘട്ടത്തിൽ കെ.വി തോമസ് സ്വീകരിച്ച നിലപാട് ഒരു തരത്തിലും ന്യായീക്കാനാവുന്നതല്ലെന്നും നേതൃത്വം വിലയിരുത്തുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ.വി തോമസിനെതിരെ ശക്തമായ നടപടി വേണെമെന്ന ശുപാർശ കെ.പി.സി.സി നേതൃത്വം ഹൈക്കമാന്റിന് കൈമാറി. കെ.വി.തോമസ് എ.ഐ.സി.സി അംഗമായതിനാൽ നടപടിക്ക് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ അംഗീകാരം ആവശ്യമാണ്. ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് കെ.പി.സി.സി നേതൃത്വം പ്രതീക്ഷിക്കുന്നത്.


നടപടി വൈകുന്നത് അണികൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്നതിന് കാരണമാകുമെന്നും സംസ്ഥാന ഘടകം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. കെ.വി തോമസിനെ പാർട്ടിയുടെ  പ്രാഥമികാംഗത്വത്തിൽ നിന്ന് സംസ്പെന്റ് ചെയ്യാനാണ് സാധ്യത. അതിൽക്കുറഞ്ഞ ഒരു നടപടിയും കെപിസിസി ആഗ്രഹിക്കുന്നുമില്ല.


സോണിയാ ഗാന്ധിയുടെയും കെ.സുധാകരന്റെയും നിർദേശം ലംഘിച്ചാണ് സി.പി.എം സെമിനാറിൽ  പങ്കെടുക്കാനുള്ള തീരുമാനം കെ.വി തോമസ് കൈക്കൊണ്ടത്.
നിലപാട് വ്യക്തമാക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ പാർട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്ക് എതിരെ രൂക്ഷമായ വിമർശനങ്ങളും അദ്ദേഹം ഉന്നയിച്ചു. സെമിനാറിൽ പങ്കെടുക്കാനായി  കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ കെ.വി തോമസിനെ ചുവന്ന ഷാളണിയിച്ചാണ് സിപിഎം പ്രവർത്തകർ സ്വീകരിച്ചത്.


ചുവപ്പ് ഷാൾ സ്ഥിരമാക്കുമോ എന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്നായിരുന്നു കെ.വി തോമസിന്റെ മറുപടി. കെ.വി തോമസ് സിപിഎമ്മിലേക്ക് പോകും എന്ന് തന്നെയാണ് പുറത്ത് വരുന്ന എല്ലാ സൂചനകളും വ്യക്തമാക്കുന്നത്. കണ്ണൂരിലെ സമ്മേളന വേദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സീതാറാം യെച്ചൂരി, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി കെ.വി തോമസ് ടെലഫോണിൽ സംസാരിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.