Lakshadweep:ലക്ഷദ്വീപിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ നിർത്തലാക്കി
ബി.എ,എം.എ അറബിക്, എം.എ ഇംഗ്ലീഷ്, എം.കോം, കോഴ്സുകളാണ് നിർത്തലാക്കുന്നത്.
ലക്ഷദ്വീപ്: ഒരിടവേളക്ക് ശേഷം വീണ്ടും ലക്ഷദ്വീപ് വാർത്തകളിൽ ഇടം നേടുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളാണ് കാരണം. ലക്ഷദ്വീപിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ നിർത്തലാക്കുകയാണെന്നാണ് പുതിയ വാർത്തകൾ
ബി.എ,എം.എ അറബിക്, എം.എ ഇംഗ്ലീഷ്, എം.കോം, കോഴ്സുകളാണ് നിർത്തലാക്കുന്നത്. തീരുമാനം ലക്ഷദ്വീപ് ഭരണകൂടത്തിൻറെ ആവശ്യപ്രകാരമാണ് നടപടി. പകരം ബിസിനസ് അധിഷ്ടിത കോഴ്സുകൾ വേണമെന്നാണ് ഭരണകൂടത്തിൻറെ നിർദ്ദേശം.
Also Read: പേരാവൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെ അന്തേവാസികൾക്ക് കൊവിഡ്; 5 പേർ മരിച്ചു
കാലിക്കറ്റ് സർവ്വകലാശാലയും ലക്ഷദ്വീപ് ഭരണകൂടവും നടത്തിയ റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം. യോഗത്തിൻറെ മിനുട്സ് ഇതിനോടകം മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പെട്ടെന്ന് ഇത്തരം നടപടിക്കുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. ബി.ബി.എ,എം.ബി.എ കോഴ്സുകൾ ലക്ഷദ്വീപിലേക്ക് അനുവദിക്കുമോ എന്നത് യൂണിവേഴ്സിറ്റി വ്യക്തമാക്കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...