ഇടുക്കി: Landslide In Idukki: ഇടുക്കി മൂന്നാറിന് സമീപം ഉരുൾപൊട്ടൽ.  മൂന്നാർ കുണ്ടള പുതുക്കുടി എസ്‌റ്റേറ്റിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.  ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു ഉരുൾപൊട്ടലുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് കനത്ത മഴക്ക് ശമനം; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് 


സംഭവ സ്ഥലത്ത് നിന്നും 175 കുടുംബങ്ങളിലായി 450 പേരെ കുണ്ടള സ്‌കൂളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. പുതുക്കുടി ഡിവിഷനിലെ കുണ്ടള സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പും തുറന്നു. ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട പാതയിലെ പുതുക്കുടിയിൽ റോഡ് തകർന്നു നിലവിൽ വട്ടവട ഒറ്റപ്പെട്ട നിലയിലാണ്.  ദേവികുളം എംഎൽഎ എ രാജയുടെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിപാർപ്പിച്ചത്.  


സംസ്ഥാനത്ത് ഇന്നു മുതല്‍ മഴക്ക് ശക്തി കുറയുമെന്ന് കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.  ഇതിനെ തുടർന്ന് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മറ്റിടങ്ങളില്‍ സാധാരണ മഴക്ക് മാത്രം സാധ്യതയുള്ളതിനാല്‍ ഗ്രീന്‍ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും മലയോര മേഖലകളിൽ അതീവ ജാഗ്രത നിർദേശം തുടരുകയാണ്. 


Also Read: കൈകൾ കെട്ടി, കണ്ണുകൾ കെട്ടി ക്രൂരമായ ആക്രമണം... WION റിപ്പോർട്ടർ അനസ് മാലിക്കിന് കാബൂളിൽ സംഭവിച്ചത് 


മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്തും സംഭരണികളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലും ജാഗ്രത തുടരാനാണ് സര്‍ക്കാര്‍ നിര്‍ദേശം നൽകിയിരിക്കുന്നത്. നാളെ മുതൽ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും കലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ പ്രദേശ് തീരത്തിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന് പുറമേ മധ്യ കർണാടകക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി കൂടി രൂപം കൊണ്ടതാണ് മഴ തുടരാൻ കാരണമെന്നാണ് റിപ്പോർട്ട്. ആഗസ്റ്റ് ഏഴു മുതൽ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  ഇതുമൂലം കേരളത്തിൽ ആഗസ്റ്റ് ഏഴ് മുതൽ 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കൂടാതെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.