ഇടുക്കി: Landslide In Thodupuzha: തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.  ഉരുൾപൊട്ടലിൽ ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. മൂന്നാമത് ലഭിച്ച മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തൊടുപുഴ കുടയത്തൂരിൽ ഉരുൾപൊട്ടൽ: 5 പേരുള്ള വീട് ഒലിച്ചുപോയി; 2 മരണം


ഇനി രണ്ടുപേർ കൂടി മണ്ണിനടിയിലാണ്. വീട് നിലനിന്നിരുന്ന സ്ഥലത്തു നിന്നും താഴെയായാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.  പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. റവന്യൂവകുപ്പും സ്ഥലത്തുണ്ട്.  സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ നിമ, നിമയുടെ മകന്‍ എന്നിവരാണ് മണ്ണിനടിയില്‍പ്പെട്ടത്. തിരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘമെത്തും. സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.


Also Read: Viral Video: സ്നേഹത്തോടെ പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റി കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കിയിട്ടുണ്ട്.  ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പടെ പ്രദേശത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട എല്ലാ നടപടികളും ഊര്‍ജിതമാണെന്നും മന്ത്രി പറഞ്ഞു. പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. ഇപ്പോള്‍ മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.