ഇടുക്കി: കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. രാവിലെയോടെയാണ് റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡിൽ പതിച്ചത്. ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വലിയ പാറക്കഷ്ണങ്ങളും മണ്ണും റോഡിൽ പതിച്ചിരിക്കുകയാണ്. ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ ഏഴ് മണിയോടെയാണ് കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ ഗ്യാപ് റോഡിൽ മണ്ണിടിച്ചലുണ്ടായത്. സമീപത്തെ മലയിടിഞ്ഞ്  പാറക്കല്ലടക്കം റോഡിൽ പതിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മൂന്നാറിലേക്കുള്ള പ്രധാന പാതയാണിത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ റോഡിന്റ വീതി കൂട്ടിയിരുന്നു.


ALSO READ: Pinarayi Vijayan: സംസ്ഥാനത്ത് മഴ ശക്തം; ജനങ്ങൾക്ക് സുരക്ഷയൊരുക്കാൻ അവിശ്രമം സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നു, ജാ​ഗ്രത തുടരണമെന്ന് മുഖ്യമന്ത്രി


റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി പറപൊട്ടിക്കുകയും മണ്ണുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഗ്യാപ് റോഡിൽ മണ്ണിടിച്ചൽ ആരംഭിച്ചതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരവധി തവണ മണ്ണിടിച്ചൽ ഉണ്ടായതോടെ ഇതു വഴിയുള്ള ഗതാഗതം ജില്ലാ ഭരണകൂടം ഒഴിവാക്കിയിരുന്നു. ഇപ്പോൾ റോഡിന്റ വീതി വർധിപ്പിക്കുന്ന പണികൾ കഴിഞ്ഞെങ്കിലും മഴക്കാലത്ത് മണ്ണിടിച്ചിൽ തുടരുകയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.