കേരളത്തിലെ ഏറ്റവും വലിയ ആകാശ പാത ഉടൻ തുറക്കും
കിഴക്കേക്കോട്ടയിലെ ഗാന്ധിപ്പാർക്കിന് സമീപത്ത് നിന്നാരംഭിക്കുന്ന പാത ആറ്റുകാൽ വിഴിഞ്ഞം ബസ്റ്റോപ്പുകളേയും പാളയം സ്റ്റ്യാച്യു ബസ്റ്റോപ്പുകളേയും ബന്ധിപ്പിക്കുന്നതാണ്
തലസ്ഥാനത്തിന്റെ മുഖച്ഛായമാറ്റാൻ സംസ്ഥാനത്തെ ഏറ്റവും വലിയ ആകാശപാത ഒരുങ്ങുകയാണ്. അവസാനഘട്ട മിനുക്ക് പണിയിലാണ് ഇപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കാൽനടപാലം കിഴക്കേക്കോട്ടയിൽ നിർമ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്. നാല് കോടി രൂപാ ചെലവിൽ 102 മീറ്റർ നീളത്തിലാണ് സംസ്ഥാനത്തെതന്നെ ഏറ്റവും നീളം കൂടിയ ആകാശപാത കിഴക്കേക്കോട്ടയിൽ ഒരുങ്ങുന്നത്.
കിഴക്കേക്കോട്ടയിലെ ഗാന്ധിപ്പാർക്കിന് സമീപത്ത് നിന്നാരംഭിക്കുന്ന പാത ആറ്റുകാൽ വിഴിഞ്ഞം ബസ്റ്റോപ്പുകളേയും പാളയം സ്റ്റ്യാച്യു ബസ്റ്റോപ്പുകളേയും ബന്ധിപ്പിക്കുന്നതാണ്. സ്റ്റേപ്പ് കയറാൻ പ്രയാസം ഉളളവരാണെങ്കിൽ ഗാന്ധിപ്പാർക്കിന് സമീപത്തെ ബസ്റ്റോപ്പിലും കോവളം ഭാഗത്തേക്കുള്ള ബസ്റ്രോപ്പിലും ലിഫ്റ്റുമുണ്ട്. പരസ്യങ്ങൽക്കായി 600 സ്ക്വയർഫീറ്റ് ഫോർകെ എച്ച് ഡി എൽഇഡി വാളും ആകാശപ്പാതയിൽ ഒരുക്കിയിട്ടുണ്ട്.
തലസ്ഥാനത്തിന്റെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ ചിത്രങ്ങളും പാതയി പ്രദർശിപ്പിക്കുന്നുണ്ട്. ഒപ്പം മുഴുവൻ ജില്ലകളിലേയും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ചിത്രങ്ങളും ആകാശപാതയിൽ ഒരുക്കും. സെൽഫി പ്രീയർക്ക് പ്രത്യേക കോർണറും ഉണ്ടാകും. തിരുവനന്തപുരം നഗര സഭയുടെ സഹകരണത്തോടെ ആക്സ് എഞ്ചിനിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ആകാശപാത നിർമ്മിക്കുന്നത്. മൂന്ന് വർഷത്തെ കാത്തിരിപ്പിനും യാത്രക്ലേശത്തിനുമാണ് ഇതോടെ അവസാനമാകുമെന്നാണ് പ്രതീക്ഷ. മേയ് രണ്ടാംവാരത്തോടെ ഇത് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...