Mask Rule: മാസ്ക്കില്ലെങ്കിൽ കേസ് വേണ്ട; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം
മാർച്ച് 25-നാണ് ഇത് സംബന്ധിച്ച് നൽകിയിരിക്കുന്ന ഉത്തരവിൻറെ കാലാവധി അവസാനിക്കുന്നത്
തിരുവനന്തപുരം: ഇനി മാസ്ക്ക് വെക്കാതെ പൊതു സ്ഥലങ്ങളിൽ എത്തിയാൽ കേസെടുക്കാൻ പാടില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി. ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി കേസെടുക്കില്ല.
2020-ലാണ് കോവിഡ് വ്യാപനം തടയുന്നതിൻറെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാസ്ക്കും, പൊതു ചടങ്ങുകൾക്ക് നിയന്ത്രണവും ഏർപ്പെടുത്തി. മാർച്ച് 25-നാണ് ഇത് സംബന്ധിച്ച് നൽകിയിരിക്കുന്ന ഉത്തരവിൻറെ കാലാവധി അവസാനിക്കുന്നത്. കോവിഡ് കേസുകളുടെ കുറവാണ് ഇതിൻറെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
രാജ്യത്തെ കോവിഡ് കേസുകൾ
രാജ്യത്ത് ഇതുവരെ 1,778 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62 പേർ കോവിഡ് ബാധിച്ചു മരിച്ചു. രാജ്യത്ത് ഇതുവരെ 4,30,12,749 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. പോസിറ്റിവിറ്റി നിരക്ക് 0.28 ശതമാനമാണ്. അതേസമയം രാജ്യത്ത് അരുണാചൽ പ്രദേശിൽ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA