തിരുവനന്തപുരം: സിപിഎം-സിപിഐ വാക്പോരിന് മൂർച്ച കൂട്ടി ചിന്തയിലെയും നവയുഗത്തിലെയും ലേഖനങ്ങൾ. തിങ്കളാഴ്ട  പുറത്തിറങ്ങിയ ചിന്തയിലാണ് സിപിഐയെ വിമർശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചത്. സിപിഐ പേരും ചെങ്കൊടിയും ഉപേക്ഷിക്കണമെന്നായിരുന്നു വിമർശനം. ഇതിനാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച നവയുഗം  മറുപടി നൽകിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരിഞ്ഞു കൊത്തുന്ന നുണകൾ എന്ന തലകെട്ടിലെഴുതിയ ലേഖനത്തിലാണ് സിപിഐയുടെ മറുപടി. ചിന്തയയിലെ ലേഖനത്തിലുള്ളത് ഹിമാലയന്‍ വിഡ്ഡിത്തങ്ങളാണ്.ശരിയും തെറ്റും അംഗീകരിക്കാന്‍ സിപിഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. നക്സല്‍ബാരി ഉണ്ടായതിന്‍റെ ഉത്തരവാദിത്തം സിപിഎമ്മിനാണ്. യുവാക്കള്‍ക്ക് സായുധ വിപ്ലവ മോഹം നല്‍കിയത് സിപിഎമ്മാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.


ALSO READ: സിപിഐ ചരിത്രം എല്ലാവർക്കും അറിയാമെന്ന് കോടിയേരി ചിന്ത'യ്ക്ക് മറുപടി നവയുഗത്തിലൂടെയെന്ന് കാനം- 'തിരുത്തൽ വാദത്തിന്റെ ചരിത്രവേരുകൾ'


ഇഎംഎസിനെയും രൂക്ഷമായ ഭാഷയിലാണ് ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.  കൂട്ടത്തില്‍ ഉള്ളവരെ വര്‍ഗവഞ്ചകര്‍ എന്നുവിളിച്ചത് ഇഎംഎസ് ആണ്. ചൈനീസ് യുദ്ധത്തിൽ സി പി എം പ്രവർത്തകരെ ഒറ്റുകൊടുക്കാൻ സി പി ഐ തയ്യാറായിട്ടില്ല.


നൂറുകണക്കിന് പാർട്ടി നേതാക്കൾ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാര്യം മറക്കരുതെന്നും ലേഖനത്തിൽ പറയുന്നു. വിവിധ വിഷയങ്ങളിൽ ഉടക്കി നിൽക്കുന്ന സി പി എമ്മും സിപിഐയും ചരിത്രത്തിൻ്റെ പേരിലും പുതിയ യുദ്ധമുഖം തുറന്നിടുകയാണ്. തിരുത്തൽ വാദത്തിന്റെ ചരിത്ര വേരുകൾ എന്ന പേരിലായിരുന്നു ചിന്തയിൽ ലേഖനം പ്രസിദ്ധീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA