Kerala Assembly Election 2021: ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കും
ലതികയെ പരിഗണിക്കാൻ പരമാവധി ശ്രമിക്കുമെന്നും നിലവിൽ പറ്റാതായതോടെയാണ് ഇത് സംഭവിച്ചതെന്നുമാണ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്
കോട്ടയം: രാജിവെച്ച മഹിളാ കോൺഗ്രസ്സ് (Congress) സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഏറ്റുമാനൂരിൽ തന്നെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലതികയുടെ നടപടി. ഇന്നലെയാണ് സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് ലതികാ സുഭാഷ് കെ.പി.സി.സി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ പാർട്ടിയിൽ തനിക്കുള്ള വിശ്വാസ്യത നഷ്ടമായെന്നാണ് ലതികയുടെ ആരോപണം. 14 വയസ്സുമുതൽ പ്രവർത്തിക്കുന്ന പാർട്ടി തന്നെ പരിഗണിക്കുന്നില്ലെന്നും അവർ ആരോപിച്ചിരുന്നു.
അതിനിടയിൽ ലതികയെ (Lathika Subash) പരിഗണിക്കാൻ പരമാവധി ശ്രമിക്കുമെന്നും നിലവിൽ പറ്റാതായതോടെയാണ് ഇത് സംഭവിച്ചതെന്നുമാണ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്.ഏറ്റുമാനൂരില്‍ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് നേതൃത്വവുമായി താൻ നേരിട്ട് യുദ്ധത്തിനിറങ്ങുകയാണെന്ന് ലതിക വ്യക്തമാക്കിയത്. അതേസമയം മറ്റ് പാര്‍ട്ടികളിലേക്ക് പോകുകയില്ലെന്ന മുന്‍ നിലപാട് അവര്‍ കണ്‍വെന്‍ഷനിലും ആവര്‍ത്തിച്ചു.
നേരത്തെ ലതിക ബി.ജെ.പിയിലേക്ക് (Bjp) മാറുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും പിന്നീട് അവർ തന്നെ അതെല്ലാം നിഷേധിച്ചിരുന്നു.നിലവിൽ വൈപ്പിനോ, ഏറ്റുമാനൂരോ ആയിരുന്നു ലതിക കോൺഗ്രസ്സ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാൽ പാർട്ടി ഇതൊന്നും തരാൻ ഒരുക്കമായിരുന്നില്ല. ഏറ്റുമാനൂരെ സീറ്റ് ഘടക കക്ഷിക്ക് നൽകേണ്ടി വന്നുവെന്ന് ഉമ്മൻചാണ്ടി പറഞ്ഞെന്നും അവർ ചൂണ്ടിക്കാട്ടി. മുല്ലപ്പള്ളി രാമചന്ദ്രൻ തനിക്ക് മറുപടി തന്നില്ലെന്നും അവർ പറഞ്ഞു.
ALSO READ: Kerala Assembly Election 2021: ഒടുവില്‍ ശക്തനെ കണ്ടെത്തി Congress, നേമത്ത് കെ മുരളീധരന് തന്നെ
വലിയ വിവാദങ്ങളോടെയാണ് കോൺഗ്രസ്സിൻറെ സ്ഥാനാർഥി പട്ടിക പൂർത്തിയാക്കിയത്. നിരവധി പേരാണ് ഇത്തവണ സീറ്റ് തർക്കവുമായി ബന്ധപ്പട്ട് പരസ്യമായി രംഗത്തെത്തിയത്.
അതേസമയം ഏറ്റുമാനൂർ സ്വതന്ത്ര സ്ഥാനാർഥിയായാൽ 1000 വോട്ട് പോലും ലതികക്ക് ലഭിക്കില്ലെന്നാണ് കോൺഗ്രസ്സിൻറെ പ്രാദേശിക നേതൃത്വം തന്നെ വിലയിരുത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...