കൊച്ചി: ലാവലിന്‍ കേസിലെ സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സ്വകാര്യ വ്യക്തികള്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്നുംഅന്വേഷണ ഏജന്‍സിക്ക് മാത്രമെ റിവിഷ·ന്‍ ഹര്‍ജി സമര്‍പ്പിക്കാനാകൂവെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ബി കെമാല്‍ പാഷയാണ് ഹര്‍ജികള്‍ തള്ളിയത്. ഈ വിധിയോടെ സര്‍ക്കാരിന് വീണ്ടും തീരിച്ചടിയായി ലാവലിന്‍ കേസ്.


 കേസുമായി ബന്ധമില്ലാത്തവര്‍ ഇടപെടുന്നത് നിയമപരമല്ല . മറ്റുള്ളവര്‍ ഇടപെടുന്നത് കേസിന്റെ ഭാവിയെ ബാധിക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കൂടാതെ കേസ് സംബന്ധമായ വിശദാംശങ്ങൾ പരിശോധിക്കാൻ രണ്ടുമാസത്തെ സമയം കൂടി അനുവദിക്കണമെന്ന്‍ സിബിഐയ്ക്കുവേണ്ടി കോടതിയിൽ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പരംജിത്ത് സിംഗ് അഭിപ്രായപ്പെട്ടു.