കൊച്ചി: ലാവലിൻ കേസിൽ അന്തിമ വാദം കേൾക്കുന്നത്​ ഫെബ്രുവരി രണ്ടാം വാരത്തിലേക്ക്​ മാറ്റി. ഹൈദരാബാദില്‍ മറ്റൊരു കേസുള്ളതിനാല്‍ സിബിഐ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ന് ഹാജരാകാനാകില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു.  തുടർന്നാണ്​ ഫെബ്രുവരി രണ്ടാം വാരം വാദം കേൾക്കാമെന്ന്​ കോടതി അറിയിച്ചത്​. തിയതി തീരുമാനിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ലാവലിൻ കേസിൽ പിണറായി വിജയനേയും കൂട്ടുപ്രതികളേയും വിചാരണ കൂടാതെ വെറുതെ വിട്ട നടപടി റദ്ദാക്കണമെന്നാവശ്യ​പ്പെട്ട്​ സി.ബി.​ഐ ആണ്​ ഹര്‍ജി സമർപ്പിച്ചത്​. ജസ്റ്റിസ് പി. ഉബൈദി​ന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.


ക്രിസ്‌മസ് അവധിക്ക് മുമ്പ് ജസ്റ്റിസ് കെമാല്‍ പാഷയായിരുന്നു കേസ് പരിഗണിച്ചിരുന്നത്. ഈ മാസം നാല് മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വാദം കേട്ട് കേസിലെ റിവിഷന്‍ ഹര്‍ജിയിന്മേല്‍ തീര്‍പ്പുണ്ടാക്കാം എന്നായിരുന്നു അദ്ദേഹം അറിയിച്ചിരുനത്. പിന്നീട് കേസ് ജസ്റ്റിസ് ഉബൈദിന്‍റെ ബഞ്ചിലേക്ക് മാറ്റുകയായിരുന്നു.​