വയനാട്: ജപ്തിയിൽ മനംനൊന്ത് വയനാട്ടിൽ അഭിഭാഷകനായ വീട്ടുടമ ജീവനൊടുക്കി. പുൽപ്പള്ളി സ്വദേശി ടോമിയാണ് വീട്ടിനുളളിൽ തൂങ്ങി മരിച്ചത്.  ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥരടക്കം എത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിഭാഷകനും മുൻ അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടറുമായ പുൽപ്പള്ളി സ്വദേശി ടോമിയാണ് വീട്ടിനുളളിൽ തൂങ്ങി മരിച്ചത്. അൻപത്താറ് വയസായിരുന്നു.പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 10 വർഷം മുമ്പ് ഇയാൾ 12 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു.

Read Also: മദ്യവില കുതിച്ചുയരും; ജവാൻ റം തൊട്ടാൽ പൊള്ളുമോ? 20 ശതമാനം വിലവർദ്ധനയ്ക്കായി കമ്പനികൾ 


സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം തിരിച്ചടക്കാനായില്ല.  പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപയുടെ ബാധ്യത ഉണ്ടായി. കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ സ്ഥലത്തെത്തിയപ്പോൾ 4 ലക്ഷം രൂപ അടച്ചിരുന്നു ബാക്കിതുക 10 ദിവസത്തിനും അടക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് അധികൃതർ മടങ്ങിപോയി. 


ബാങ്ക് അധികൃതർ സാവകാശം നൽകിയിരുന്നെങ്കിൽ ടോമി ആത്മഹത്യ ചെയ്യില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഭാര്യയെ ബന്ധുവീട്ടിൽ പറഞ്ഞയച്ച ശേഷമാണ് ടോമി വീടിനുള്ളിൽ തൂങ്ങി മരിച്ചത്. 7 സെന്‍റ് സ്ഥലമാണ്  ഇയാൾക്ക് സ്വന്തമായി ഉള്ളത്. 

Read Also: സവർക്കറുടെ ചിത്രം പതിച്ച ബലൂണുകളും മാസ്കുകളും വിതരണം ചെയ്യാനുള്ള ഹിന്ദുമഹാ സഭയുടെ പദ്ധതി പൊളിച്ച് കേരളാ പോലീസ്


കടക്കെണിയെ തുടർന്ന് കർഷകർ അടുത്തിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ബാങ്കുകൾ മൊറട്ടോറിയം പിൻവച്ചതും ലോണുകൾ തിരിച്ചുപിടിക്കാൻ തുടങ്ങിയതുമാണ് കൂടുതൽ പേർക്ക് പ്രതിസന്ധിയായിരിക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ