രാഹുലിന്‍റെ വരവ്; പ്രചാരണം കടുപ്പിക്കാനൊരുങ്ങി എല്‍ഡിഎഫും ബിജെപിയും
വയനാട്ടിലെത്തിയ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ രാഹുലിന്‍റെ ഈ തീരുമാനം ബുദ്ധിശൂന്യമായിപ്പോയെന്ന്‍ പ്രതികരിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തുന്നുവെന്ന വാര്‍ത്ത വന്നതോടെ ആകെ ഞെട്ടിയിരിക്കുന്നത് ബിജെപിയും എന്‍ഡിഎയും ആണെന്ന കാര്യത്തില്‍ സംശയമില്ല.
അതുകൊണ്ട്തന്നെ പ്രചാരണ തന്ത്രം മാറ്റിപിടിക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫും ബിജെപിയുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയെ നേരിടാന്‍ യെച്ചുരി അടക്കമുള്ള നേതാക്കളെ എത്തിക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുമ്പോള്‍ നരേന്ദ്ര മോദിയെയും അമിത് ഷായെയും വയനാട്ടില്‍ എത്തിച്ച് പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കാനാണ് എന്‍ഡിഎയുടെ തീരുമാനം.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തുന്നുവെന്നറിഞ്ഞ എല്‍ഡിഎഫ് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷനെ തോല്‍പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിക്കുകയാണിപ്പോള്‍. രാഹുൽ മത്സരിക്കുന്നതിനോട് ആദ്യം മൃദുസമീപനം സ്വീകരിച്ച സീതാറാം യച്ചൂരി പിപി സുനീറിന് വോട്ടുചോദിക്കാൻ വയനാട്ടിലെത്തും.
വയനാട്ടിലെത്തിയ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ രാഹുലിന്‍റെ ഈ തീരുമാനം ബുദ്ധിശൂന്യമായിപ്പോയെന്ന്‍ പ്രതികരിച്ചു. പ്രചാരണം മുഴുവൻ രാഹുലിനെതിരെ കേന്ദ്രീകരിക്കുമ്പോഴും എൻഡിഎ സ്ഥാനാര്‍ത്ഥി തുഷാറിന് കെട്ടിവച്ച കാശ് നഷ്ടപ്പെടുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ.
എൻഡിഎയുടെ തുഷാര്‍ വെള്ളാപ്പള്ളി ശ്രീധരൻപിള്ളയ്ക്കൊപ്പം കല്‍പ്പറ്റയിലെത്തി പത്രിക നല്‍കി.