കണ്ണൂർ: ഗവർണറുടെ വാർത്താസമ്മേളനം സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ നിലവാര തകർച്ചയെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഗവർണർക്ക് മാനസികമായി തകരാറുണ്ടെന്നും സാംസ്കാരിക കേരളത്തിന്റെ ഗവർണർ പദവിയിൽ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ല എന്നും ഇപി ജയരാജൻ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജിവെക്കണം. വ്യക്തിവിരോധം പ്രയോഗിക്കുന്ന നേതാവായി ഗവർണർ അധ:പതിച്ചെന്നും ഗവർണർ ജനങ്ങൾക്ക് പരിഹാസരൂപമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും ഇപി ജയരാജൻ പറ‍ഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഇന്ന് ​ഗവർണർ വാർത്താസമ്മേളനത്തിൽ നടത്തിയത്. കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടെന്ന് ​ഗവർണർ ആരോപിച്ചു. മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിലെത്തി തന്നെ കണ്ടിരുന്നുവെന്നും വെയിറ്റേജ് നൽകാമെന്ന് പറഞ്ഞിരുന്നെന്നും ഗവർണർ വ്യക്തമാക്കി. തന്നോട് ചോദിക്കാതെ എജി വിഷയത്തിൽ നിയമോപദേശം നൽകിയെന്നും ​ഗവർണർ ആരോപിക്കുന്നു. വിസിയുടെ പുനർ നിയമനത്തിന് തന്റെ നേൽ സമ്മർദ്ദം ചെലുത്തിയെന്നും ​ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ALSO READ: Governor Press Meet: ഗവർണറുടെ അസാധാരണ വാർത്താ സമ്മേളനം, കണ്ണൂർ വിസി നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടു


ഇതിൻറെ ഭാഗമായി മുഖ്യമന്ത്രി കത്തയച്ചിരുന്നു. ആദ്യ കത്ത് 2021 ഡിസംബർ എട്ടിനാണ് എത്തിയത്. ഇത്തരത്തിൽ മൂന്ന് കത്ത് മുഖ്യമന്ത്രി അയച്ചിരുന്നതായും ഗവർണർ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസ്സിലെ ദൃശ്യങ്ങളും വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. വീഡിയോ താനോ രാജ്ഭവനോ നിർമ്മിച്ചതല്ല പി.ആർ.ഡി, ചാനലുകൾ എന്നിവടങ്ങിൽ നിന്ന് ശേഖരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.


ചരിത്ര കോൺഗ്രസ്സിൽ തനിക്ക് കാത്തിരിക്കേണ്ടി വന്നു. ആകെ  മൂന്ന് മിനിട്ട് സമയമാണ് ലഭിച്ചതെന്നും ​ഗവർണർ പറഞ്ഞു. ചരിത്രകാരൻ ഇർഫാൻ ഹബീബ് 45 മിനിട്ട് സംസാരിച്ചെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെടി ജലീൽ പാക്കിസ്ഥാൻ ഭാഷ സംസാരിച്ചു. ഇത് അവരുടെ പരിശീലന ക്യാമ്പിൽ നിന്നും കിട്ടുന്നതാണ്. അഭിപ്രായങ്ങളെ അടിച്ചർത്തുന്ന വിദേശ ആശയ സംഹിതയാണ് അവരുടേത്. രാജ്ഭവൻ എങ്ങനെ പ്രവർത്തിക്കണം എന്ന് നിർദ്ദേശിച്ച് കത്തെഴുതിയ സർക്കാർ സെക്രട്ടറി കേരളത്തിലുണ്ടെന്നും ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.