തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കേ ഇന്ന് എൽഡിഎഫ് യോ​ഗം. തിരുവനന്തപുരത്ത് വൈകിട്ട് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോ​ഗം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഘടകകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി നിലനിൽക്കേയാണ് ഇടതുമുന്നണി യോ​ഗം ചേരുന്നത്. എഡിജിപി അജിത് കുമാറിനെ മാറ്റണമെന്നാണ് സിപിഐയുടെയും ആർജെഡിയുടെയും നിലപാട്.


പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരേയും സ്ഥലം മാറ്റിയിരുന്നു. എഡിജിപി അജിത് കുമാറിനോടുള്ള മുഖ്യമന്ത്രിയുടെ മൃദുസമീപനത്തിൽ സിപിഎമ്മിനുള്ളിൽ തന്നെ വിയോജിപ്പുകളുണ്ട്. ഇപി ജയരാജനെ മാറ്റി ടിപി രാമകൃഷ്ണനെ ഇടതുമുന്നണി കൺവീനറാക്കിയ ശേഷമുള്ള ആദ്യ ഇടതുമുന്നണി യോ​ഗമാണ് ഇന്നത്തേത്.


ALSO READ: അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; ഗുരുതര ആരോപണങ്ങളുമായി പിവി അൻവര്‍ എംഎല്‍എ


അതേസമയം, എംആർ അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്ന ആവശ്യവുമായി പിവി അൻവർ എംഎൽഎ രം​ഗത്തെത്തിയിരുന്നു. അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിനിർത്തണം. ഇനിയുള്ള നീക്കങ്ങൾ ഇന്റലിജൻസിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോ​ഗസ്ഥർ നിരീക്ഷിക്കണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു.


രാഷ്ട്രീയ അട്ടിമറിക്കും ഇവർ കൂട്ടുനിന്നതായി അൻവർ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിക്ക് പുറമേ ചില കാര്യങ്ങൾ കൂടി ഐജിക്ക് താൻ നൽകിയ മൊഴിയില് പറഞ്ഞിട്ടുണ്ടെന്ന് അൻവർ വ്യക്തമാക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.