P A Muhammad Riyas: `LDF ഭരണം തുടരും, പക്ഷെ പ്രതിപക്ഷ നേതാവ്‍ ആ സ്ഥാനത്ത് കാണില്ല`; ഷൂ ഏറില്‍ പ്രതികരിച്ച് മന്ത്രി റിയാസ്
Muhammad Rias: നവകേരള ബസ്സിനുനേരെ ഷൂ എറിയിച്ച പ്രതിപക്ഷ നേതാവിനോട് എന്ന ആമുഖത്തോടെയാണ് മന്ത്രി റിയാസ് വിഷയത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിനുനേരെ ഷൂ ഏറിഞ്ഞ സംഭവത്തിൽ രൂക്ഷമായ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. എല്‍ഡിഎഫ് ഭരണത്തിൽ ഇനിയും തുടരുമെന്നും എന്നാൽ പ്രതിപക്ഷ നേതാവ്‍ ആ സ്ഥാനത്ത് തുടരില്ല എന്നുമാണ് സംഭവത്തിൽ കോൺഗ്രസ്സിന് മുന്നറിയിപ്പ് നൽകിയത്. കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെ ഓടക്കാലില്‍വച്ചാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ നവകേരള ബസ്സിനുനേരെ ഷൂ എറിഞ്ഞത്. നവകേരള ബസ്സിനുനേരെ ഷൂ എറിയിച്ച പ്രതിപക്ഷ നേതാവിനോട് എന്ന ആമുഖത്തോടെയാണ് മന്ത്രി റിയാസ് വിഷയത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
അതേസമയം തൊടുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപ്പറമ്പിൽ ഉൾപ്പെടെ അഞ്ച് പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മുഖ്യമന്ത്രി എത്തുന്നതിന് മുന്നോടിയായാണ് പോലീസ് നടപടി നവകേരള സദസ് നടക്കുന്ന വേദിക്ക് 200 മീറ്റർ അകലെ വച്ചാണ് പോലീസ് നടപടി. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിമായ ഷാനു ഷാഹുൽ, റ്റി.എസ്. ഫൈസൽ, കെ.എസ്.യു നേതാവ് ജോസുകുട്ടി ജോസഫ്, എബി മുണ്ടക്കൻ എന്നിവർ കസ്റ്റഡിയിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.