ഇടുക്കി: കൊക്കയാറിൽ ഇന്നലെ രാവിലെയുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ (Rescue operation) നടത്താന്‍ ഏറെ വൈകിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും വിഡി സതീശന്‍ (VD Satheesan) കൊക്കയാര്‍ സന്ദര്‍ശിക്കുന്നതിനിടെ പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണം. സാധാരണക്കാരായ പാവപ്പെട്ട ജനങ്ങളാണ് ദുരന്തങ്ങള്‍ക്ക് ഇരയാകുന്നത്. ‘കഴിഞ്ഞ വര്‍ഷം മാത്രം ആയിരത്തോളം ചെറിയ മണ്ണിടിച്ചിലുകളുണ്ടായിട്ടും സര്‍ക്കാര്‍ ഒരു നടപടിയുമെടുത്തില്ല. പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുയും ചെയ്തില്ല. ഇന്നലെ രാവിലെ ഉരുള്‍പൊട്ടലുണ്ടായിട്ടും രക്ഷാപ്രവർത്തനം വൈകി. ഇന്നലെ പകല്‍ സമയത്ത് എന്തുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്താത്തതെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.


ALSO READ: Financial assistance | മഴക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു


കൊക്കയാറില്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ മാത്രമാണ് ഇന്നലെ വൈകുന്നേരത്തോടെ ജെസിബിയുമായി എത്തിയത്. പൊലീസോ ഫയര്‍ഫോഴ്‌സോ ഒന്നും എത്തിയില്ല. കാലാവസ്ഥ പ്രതികൂലമായതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. തെരച്ചില്‍ നടത്തുന്നത് ദുഷ്‌കരമായിരുന്നു. ഇപ്പോൾ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.


2018 മുതല്‍ തുടര്‍ച്ചയായി പ്രകൃതിക്ഷോഭം ആവര്‍ത്തിക്കുകയാണ്. കൊക്കയാറില്‍ മാത്രം ഇത്തവണ നൂറിലധികം വീടുകളാണ് തകര്‍ന്നത്. പഞ്ചായത്ത് മെമ്പര്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിനെയും പൊലീസിനെയും നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ആരും എത്തിയില്ല. ഇക്കാര്യം പരിശോധിക്കണം. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കം. മറ്റ് കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാം. 2018ലെ ദുരന്തത്തിനുശേഷം ഇനിയതാവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകമായ ഒരു നടപടിയും സര്‍ക്കാരില്‍ നിന്നുണ്ടായിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.