തേയിലത്തോട്ടത്തിൽ പതുങ്ങിയ പുലി ചാടി വീണു;ജാർഖണ്ഡ് സ്വദേശിക്ക് പരിക്ക്
പുഴയിൽ നിന്ന് വെള്ളം എടുക്കാൻ പോകുമ്പോൾ ആയിരുന്നു ആക്രമണം. സമീപത്തെ തേയിലത്തോട്ടത്തിൽ പതുങ്ങി നിന്ന പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു
തൃശ്ശൂര്‍: വാൽപ്പാറ - മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ 5 വയസുകാരന് പരിക്കേറ്റു. ജാർഖണ്ഡ് സ്വദേശി ആകാശിനാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ആകാശിനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കി.
ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.ജാർഖണ്ഡ് സ്വദേശി ബിഫല്യ മഹിലിൻ്റെ മകൻ 5 വയസ്സുകാരന്‍ ആകാശിനെയാണ് പുലി ആക്രമിച്ചത്. തേയിലത്തോട്ടത്തിലെ തൊഴിലാളികൾ ആണ് ബിഫല്യയും ഭാര്യയും. പുഴയിൽ നിന്ന് വെള്ളം എടുക്കാൻ പോകുമ്പോൾ ആയിരുന്നു ആക്രമണം. സമീപത്തെ തേയിലത്തോട്ടത്തിൽ പതുങ്ങി നിന്ന പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു. ഇതു കണ്ട മറ്റുതൊഴിലാളികളുള്‍പ്പടെയുള്ളവര്‍ ശബ്ദമുണ്ടാക്കിയതോടെ പുലി ഓടിപ്പോവുകയായിരുന്നു.
ആകാശിന്‍റെ പരിക്ക് ഗുരുതരമല്ല.
കുട്ടിയെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കി. പുലി - കാട്ടാന ഉള്‍പ്പടെയുള്ള വന്യ മൃഗങ്ങളുടെ സ്ഥിരം സാനിധ്യമുള്ള സ്ഥലമാണ് അതിരപ്പിള്ളി - മലക്കപ്പാറ മേഖല. ദിവസങ്ങള്‍ക്ക് മുന്‍പ് അതിരപ്പിള്ളി ഏഴാറ്റുമുഖത്ത് പശുക്കിടാവിനെ പുലി കടിച്ചു കൊന്ന് മരത്തില്‍ കയറ്റി വെച്ച സംഭവമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...