ഇടുക്കി: തൊടുപുഴ  പാറക്കടവ് മഞ്ഞുമ്മാവില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. പ്രദേശത്ത് കഴിഞ്ഞ ദിവസം  കുറുക്കനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പുലി കൊന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. തൊടുപുഴ പാറക്കടവ് മഞ്ഞുമാവ് പ്രദേശത്താണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞദിവസം ഇവിടെ കുറുക്കനെ അജ്‌ഞാതജീവി ആക്രമിച്ചു കൊന്നിരുന്നു. കുറുക്കനെ കൊന്ന ജീവി പുലിയാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. രണ്ട് ദിവസം മുമ്പ് വടക്കുംമുറി അഴകുംപാറ ഭാഗത്ത് നായയെ ചത്ത നിലയിൽ കണ്ടതും പുലിയുടെ ആക്രമണമാണെന്നാണ് സൂചന. വിവരമറിഞ്ഞ് തൊടുപുഴ നഗരസഭ ചെയർമാൻ സനിഷ് ജോർജും വനംവകുപ്പ് ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി.


കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മേഖലയിൽ പുലിയെ കണ്ടതിനെ തുടർന്ന് ഇതിനെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്‌ഥർ കൂട് സ്‌ഥാപിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പുലി കൂട്ടിൽ കുടുങ്ങിയില്ല. കൂടുവച്ചതിന് ശേഷവും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. ഈ ഈ പ്രദേശത്തോട് ചേർന്ന് കിടക്കുന്ന മഞ്ഞുമാവിൽ തന്നെയാണ് വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികൾ പറയുന്നത്.


ALSO READ: വയനാട് പുൽപ്പള്ളിയിൽ കടുവയിറങ്ങി; രണ്ടു പശുക്കിടാങ്ങളെ കൊന്നു


പുലിയെ കണ്ടതായി പറയുന്ന സ്‌ഥലത്ത് ക്യാമറ സ്ഥാപിക്കണമെന്ന് നഗരസഭാ അധ്യക്ഷൻ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. പുലിയെ കണ്ടതോടുകൂടി ഭീതിയിൽ ആയിരിക്കുകയാണ് പ്രദേശവാസികൾ. അതേസമയം  കരിങ്കുന്നം ഇല്ലിചാരി മേഖലയിൽ ഭീതിപരത്തി വിലസുന്ന പുലി ഇപ്പോഴും കാണാമറയത്താണ്.


പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്‌ഥാപിച്ചെങ്കിലും ഒരാഴ്‌ച പിന്നിട്ടിട്ടും പുലി കൂട്ടിലകപ്പെട്ടിട്ടില്ല. ഇതിനിടെ പുലിയെ കൂടിനടുത്തേക്ക് ആകർഷിക്കാൻ ഇതിന് സമീപത്തു തന്നെ ഇന്നലെ മറ്റൊരു കൂടും സജ്ജമാക്കിയിട്ടുണ്ട്. പ്രദേശത്ത് തുടർച്ചയായി പുലിയുടെ സാന്നിധ്യം ഉണ്ടാകുന്നതിൽ ആശങ്കയിലാണ് നാട്ടുകാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.