Life Mission Varification: വീടിനായി അപേക്ഷിച്ച 9.20 ലക്ഷം അപേക്ഷകർക്കുള്ള ലൈഫ് മിഷൻ വെരിഫിക്കേഷൻ
ഭൂരഹിത ഭവനരഹിതരായ അപേക്ഷകർ തങ്ങൾ ഭൂരഹിതരാണെന്ന് വ്യക്തമാക്കുന്ന വില്ലേജ് ഓഫീസറുടെ സത്യവാങ്മൂലം
Trivandrum: വീടിനായി അപേക്ഷിച്ചവർക്കുള്ള ലൈഫ് മിഷൻ വേരിഫിക്കേഷൻ ആരംഭിച്ചു. 9.20 ലക്ഷം അപേക്ഷകരാണുള്ളത്. 2020-ലെ അപേക്ഷകർക്കാണിത്. നവംബർ 30 വരെ നടപടികൾ തുടരും.
ഭൂരഹിത ഭവനരഹിതരായ അപേക്ഷകർ തങ്ങൾ ഭൂരഹിതരാണെന്ന് വ്യക്തമാക്കുന്ന വില്ലേജ് ഓഫീസറുടെ സത്യവാങ്മൂലം അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.അപേക്ഷകന് ഇതിനകം വീടുണ്ടെങ്കിൽ, ഇമ്പ്ലിമെന്റിങ് ഓഫീസർ നിലവിലുള്ള വീടിന്റെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യണം.
വെരിഫിക്കേഷൻ സമയത്ത് അപേക്ഷകന് ഒറിജിനൽ രേഖകൾ നൽകാൻ കഴിയുന്നില്ലെങ്കിൽ, നവംബർ 30-ന് മുമ്പ് അതത് ഓഫീസുകളിൽ സമർപ്പിക്കാം.വീടിന് അർഹരായ ആളുകളുടെ അന്തിമ പട്ടികയിൽ അർഹരായ എല്ലാ ആളുകളും ഉണ്ടെന്ന് നമുക്ക് ഉറപ്പാക്കാം.
നമ്മൾ ജാഗ്രത പാലിച്ചാൽ, അർഹതയില്ലാത്തവർ അന്തിമ പട്ടികയിൽ ഇല്ലെന്ന് ഉറപ്പാക്കാനും കഴിയും.നമുക്ക് ഒരുപക്ഷെ ഒരാൾക്ക് വീട് സൗജന്യമായി നൽകാൻ കഴിഞ്ഞേക്കില്ല, എന്നാൽ നമ്മൾ ജാഗ്രത പുലർത്തുകയാണെങ്കിൽ അർഹതയുള്ളവർക്ക് വീട് ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ കഴിയുമെന്ന്- ലൈഫ് മിഷൻ സി.ഇ.ഒ പി.ബി നൂഹിൻറെ ഫേസ്ബുക്ക് പോസ്റ്റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...