കൊച്ചി: ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐ ഹൈക്കോടതിയ്ക്ക് കേസ് ഡയറി കൈമാറി.  കേസിൽ സിബിഐ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പരിശോധനയ്ക്കാണ് കേസ് ഡയറി കൈമാറിയിരിക്കുന്നത്.  കേസ് ഡയറി കോടതിയിൽ സമർപ്പിക്കാമെന്ന് വ്യാഴാഴ്ച സിബിഐ അറിയിച്ചിരുന്നു.   


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും യൂണിടാക്കിന്റെയും ഹർജിയിൽ വിധി പറയാൻ ഇരിക്കെയാണ് സിബിഐ കേസ് ഡയറി കൈമാറ്റം നടത്തിയിരിക്കുന്നത്.  ഇനി കേസ് ഡയറി പരിശോധിച്ചശേഷമേ ഇക്കാര്യത്തിൽ കോടതി ഒരു തീരുമാനം എടുക്കുകയുള്ളൂ.  


Also read: ക്ഷേത്രത്തിന് രക്ഷകനായി നൗഫൽ എത്തി..  


ഈ പദ്ധതിയുടെ മറവിൽ അധോലോക ഇടപാടാണ് നടന്നിട്ടുള്ളതെന്നും എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരാൻ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നുമാണ് സിബിഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.  


Also read: യൂട്യൂബറെ ആക്രമിച്ച സംഭവം: ഭാഗ്യലക്ഷമിയ്ക്കും സുഹൃത്തുക്കൾക്കും മുൻകൂർ ജാമ്യമില്ല 


യൂണിടാക്കിന് കരാർ ലഭിച്ചത് സ്വപ്നയും കോൺസുലേറ്റും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടനായിരുന്നുവെന്നും കോടതിയിൽ സിബിഐ പറഞ്ഞു.