തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം പുനരാരംഭിച്ച് സിബിഐ.  സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു.  തിരുവനന്തപുരം മുട്ടത്തറ ഓഫീസിൽ ചോദ്യം ചെയ്യലിനായി സരിത്ത് ഹാജരായി. അതേസമയം, സിബിഐ വിളിപ്പിച്ചത് എന്തിനെന്ന് അറിയില്ലെന്നും ലൈഫ് മിഷൻ കേസിലാണ് എന്ന് മാത്രമാണ് പറഞ്ഞതെന്നും സരിത്ത് പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലൈഫ് മിഷൻ സരിത്തിൻ്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കേസിൽ പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. വിദേശ സംഭാവന നിയമം ലംഘിച്ച് ലൈഫ് മിഷനിൽ ദുബായ് ആസ്ഥാനമായ റെഡ് ക്രെസ്ന്റിൽ നിന്നും പണം വാങ്ങി എന്നുള്ളതിലാണ് സിബിഐ അന്വേഷണം. നേരത്തെ ഈ കേസിൽ വിജിലൻസ് അന്വേഷണം നടത്തിയിരുന്നെങ്കിലും ഇത് പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നു. 


ALSO READ: Life Mission Case: കേസ് ഡയറി ഹൈക്കോടതിയ്ക്ക് കൈമാറി CBI


സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാർ എതിർത്തുവെങ്കിലും അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എം ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരെയും ചോദ്യം ചെയ്യും. അതേസമയം സിബിഐ വിളിപ്പിച്ചത് എന്തിനെന്ന് അറിയില്ലെന്നും ലൈഫ് മിഷൻ കേസിലാണ് എന്ന് മാത്രമാണ് പറഞ്ഞതെന്നും സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് ആവശ്യമുണ്ടെങ്കിൽ ചോദ്യം ചെയ്യലിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും സരിത്ത് വ്യക്തമാക്കി.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.