ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ്
സ്വപ്നയോട് തിങ്കളാഴ്ച ഹാജരാകാനാണ് സിബിഐ നിർദേശിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് അയച്ചിരുന്നു.
കൊച്ചി: ലൈഫ് മിഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് നോട്ടീസ് അയച്ച് സിബിഐ. സ്വപ്നയോട് തിങ്കളാഴ്ച ഹാജരാകാനാണ് സിബിഐ നിർദേശിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് അയച്ചിരുന്നു.
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ തന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സരേഷ് ഹർജി നൽകിയിരുന്നു. സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയുടെ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഇഡി വ്യക്തമാക്കിയിരുന്നു. എന്നാൽ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന ആവർത്തിച്ചു.
Also Read: Bomb Blast Kannur: നിധിയാണെന്ന് കരുതി തുറന്നത് സ്റ്റീൽ ബോംബ്; പൊട്ടിത്തെറിയിൽ അച്ഛനും മകനും മരിച്ചു
അതേസമയം സ്വപ്നയ്ക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചനക്കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ തൽക്കാലം സ്വപ്നയെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ ഇന്നലെ സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു.
കലാപകേസിൽ പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ കൈവശമുള്ള മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ആവശ്യപ്പെട്ടുവെന്നും സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച് അന്വേഷണ സംഘം മാനസികമായി പീഡിപ്പിക്കുകയായിരുന്നു. എച്ച് ആർ ഡി എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. അഡ്വ. കൃഷ്ണരാജിന്റെ വക്കാലത്ത് ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നതായി സ്വപ്ന വെളിപ്പെടുത്തി.
Sreejith Ravi Remanded: ശ്രീജിത്ത് രവി ജയിലിലേക്ക്; നഗ്നതാ പ്രദര്‍ശന കേസില്‍ ജാമ്യം നല്‍കാതെ കോടതി, 14 ദിവസം റിമാന്‍ഡ്
തൃശൂര്‍: പോക്‌സോ കേസില്‍ സിനിമ താരം ശ്രീജിത്ത് രവിയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. ശ്രീജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി ഉത്തരവായി. തൃശൂരിലെ പാര്‍ക്കിന് സമീപം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതാദ്യമായിട്ടല്ല പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ ശ്രീജിത്ത് രവി നഗ്നതാ പ്രദർശനം നടത്തുന്നത്. നേരത്തേയും സമാനമായ പരാതിയിൽ കേസ് എടുത്തിരുന്നു.
തൃശൂര്‍ പോക്‌സോ കോടതിയാണ് ശ്രീജിത്ത് രവിയെ റിമാന്‍ഡ് ചെയ്തത്. മാനസികാരോഗ്യ പ്രശ്‌നം ചൂണ്ടിക്കാണിച്ച് ജാമ്യം നല്‍കണം എന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. 2016 ല്‍ രക്ഷപ്പെട്ടെങ്കിലും ഇപ്പോള്‍ ജയിലിലേക്ക് പോകാനാണ് ശ്രീജിത്ത് രവിയുടെ വിധി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...