കാസർഗോഡ്: കാസർഗോഡ് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് രോ​ഗികളെ സ്ട്രെച്ചറിൽ ചുമന്ന് ചുമട്ടുതൊഴിലാളികൾ. ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗികളെ സ്ട്രെച്ചറിൽ ചുമന്നാണ് കൊണ്ടുപോകുന്നത്. ഒരു മാസം മുമ്പാണ് കാസർ​ഗോഡ് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ, ആശുപത്രി അധികൃതർ ഇതുവരെ ലിഫ്റ്റിന്റെ തകരാർ പരിഹരിച്ചിട്ടില്ല. ഏഴ് നിലകളാണ് ജനറൽ ആശുപത്രിക്കുള്ളത്. ഇതിൽ ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത് ആറാമത്തെ നിലയിലാണ്. ഡിസ്ചാർജ് ആയ രോഗികൾക്ക് താഴേക്ക് പോകാൻ മറ്റ് മാർഗങ്ങൾ ഇല്ലാതെ വന്നതോടെയാണ് ചുമട്ടു തൊഴിലാളികളെ സമീപിച്ചതെന്നാണ് കൂട്ടിരിപ്പുകാർ പറയുന്നത്.


ശസ്ത്രക്രിയയ്ക്ക് വിധേയായ മധ്യവസ്ക മരിച്ചു; കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിനെതിരെ പരാതി


തിരുവനന്തപുരം: കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ മധ്യവസ്ക മരിച്ചു. ചികിത്സാ പിഴവ് മൂലമാണ് മരണമെന്ന ആരോപണവുമായി ബന്ധുക്കൾ രം​ഗത്തെത്തി. നെയ്യാറ്റിൻകര പരണിയം സ്വദേശി ചന്ദ്രിക (62) ആണ്  മരിച്ചത്. കഴിഞ്ഞ 19-നാണ് വൃക്ക സംബന്ധമായ ശസ്ത്രക്രിയക്കായി ഇവരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.


രാവിലെ എട്ട് മണിക്ക് ചന്ദ്രികയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മണിക്ക് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ പ്രേവേശിപ്പിക്കാൻ കാരണമെന്താണെന്ന് തിരക്കിയപ്പോൾ ബിപി കുറവാണെന്നാണ് ആശുപത്രി അധികൃതർ മറുപടി നൽകിയതെന്നും ബന്ധുക്കൾ പറയുന്നു.


കഴിഞ്ഞ മാസം സർജറിക്ക് വേണ്ടി ബെഹറിനിൽ നിന്നും സഹോദരിയോടൊപ്പമാണ് ചന്ദ്രിക നാട്ടിലെത്തിയത്. 18 വർഷമായി ബെഹറിനിലെ സ്കൂളിൽ ക്ലീനിങ്ങ് സ്റ്റാഫാണ് ചന്ദ്രിക. അതേ സമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടില്ല. ബന്ധുക്കൾ വെള്ളറട പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.