തിരുവനന്തപുരം:  സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ വേനൽ മഴയാണ് ലഭിച്ചത്. എന്നാൽ ഇന്ന് അതിശക്തമായ മഴയ്ക്ക് നേരിയ ശമനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട് എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്തെ ഈ ജില്ലകളിൽ മഴ പെയ്യാൻ സാധ്യത


മെയ് 31 ന് ശേഷം സംസ്ഥാനത്ത് കാലവർഷം എത്തുമെന്നാണ് റിപ്പോർട്ട്. ഇന്നും നാളെയും സംസ്ഥാനത്ത് മഴ അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വരുന്ന മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം,  തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.


Also Read: മൂന്നാം ഐപിഎല്‍ കിരീടത്തിൽ മുത്തമിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ഹൈദരാബാദിനെ തകർത്തത് എട്ട് വിക്കറ്റിന്


കേരള- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദീപ് തീരത്ത്‌ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ബംഗാൾ ഉൽക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ യാതൊരു കാരണവശാലും ബംഗാൾ ഉൽക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് ഉച്ചക്ക് 02:30 മുതൽ ഇന്ന് രാത്രി 11:30 വരെ 1.0 മുതൽ 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിൻ്റെ വേഗത സെക്കൻഡിൽ 45 cm നും 71 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.


Also Read: ശുക്രന്റെ രാശിയിൽ പഞ്ചഗ്രഹി യോഗം; ഈ 3 രാശിക്കാരുടെ ഖജനാവിൽ സമ്പത്ത് നിറയും! 


തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11:30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഇതിൻ്റെ വേഗത സെക്കൻഡിൽ 50 cm നും 81 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാമെന്നും, ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.