Liquor Sale: ശനി, ഞായര്‍ കുടിയന്മാര്ക്കു ഡ്രൈ ഡേ, മദ്യശാലകള്‍ പൂര്‍ണമായി അടച്ചിടും
കോവിഡ് ഒന്നാം തരംഗത്തിന് ശേഷം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സംസ്ഥാനത്ത് മദ്യ വില്‍പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്... എന്നാല്‍ ഇപ്പോള്‍ വീണ്ടും മദ്യ വില്‍പന ശാലകള്‍ക്ക് മേല്‍ പിടിവീഴുന്നു...
തിരുവനന്തപുരം: കോവിഡ് ഒന്നാം തരംഗത്തിന് ശേഷം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സംസ്ഥാനത്ത് മദ്യ വില്‍പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്... എന്നാല്‍ ഇപ്പോള്‍ വീണ്ടും മദ്യ വില്‍പന ശാലകള്‍ക്ക് മേല്‍ പിടിവീഴുന്നു...
കേരളത്തില്‍ കോവിഡ് രണ്ടാംഘട്ടം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതനുസരിച്ച്, ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യവില്‍പന ശാലകളും തുറന്നു പ്രവര്‍ത്തിക്കില്ല. ബാറുകളും, വെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടു ദിവസം കുടിയന്മാര്‍ക്ക് ഡ്രൈ ഡേ (Dry Day) ആയിരിയ്ക്കും.
വാരാന്ത്യങ്ങളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
വാരാന്ത്യങ്ങള്‍ കുടുംബത്തിനായി മാറ്റിവെക്കണം.അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളില്‍ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം, മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇന്ന് കേരളത്തില്‍ 30,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...