തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതി അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം ഇതുസംബന്ധിച്ച് തുടർ നടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ എലിഫന്റ് എസ്റ്റിമേഷന് തുടക്കം


പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാരിന്റെ ഈ നീക്കം. ഐ ടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് നൽകും. ലൈസൻസ് ഫീസ് 20 ലക്ഷം രൂപ  ആയിരിക്കും.  രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ഇവിടുത്തെ പ്രവർത്തന സമയം. ഐ ടി പാർക്ക് നേരിട്ടോ, പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നൽകും. ഭാവിയിൽ പാർക്കുകളിൽ വെവ്വേറെ ലൈസൻസ് നൽകേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്‍റെ എതിർപ്പുകൾ മറികടന്നാണ് നിയമസഭ സമിതിയുടെ ഈ തീരുമാനം. നിലവിലെ ബാർ ലൈസൻസികളിലേക്ക് നടത്തിപ്പ് പോകും. 


Also Read: 


ജോലി സമയത്ത് ജീവനക്കാർ മദ്യപിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ട കമ്പനിയാണ് തീരുമാനം എടുക്കേണ്ടതെന്നും. പുറത്തുനിന്ന് വരുന്നവർക്ക് മദ്യം വിതരണം ചെയ്യില്ലയെന്നും. ഐടി കമ്പനികളുടെ അതിഥികളായെത്തുന്നവർക്ക് മദ്യം നൽകാമെന്നും നിർദ്ദേശമുണ്ട്. അതേസമയം ഇതിലൂടെ മിടുക്കരായ ഐ ടി പ്രൊഫഷണലുകളിൽ മദ്യ ഉപഭോഗം കൂടുമെന്നും ഇത് സാംസ്കാരിക നാശത്തിന് വഴിവെക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.


Also Read: 


രണ്ടാം പിണറായി സർക്കാറിൻറെ കാലത്താണ് എക്സൈസ് മന്ത്രി ചട്ടഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചത്. ആ ചട്ടഭേദഗതിക്കാണ് ഇപ്പോൾ നിയമസഭാ സമിതിയുടെ അംഗീകാരം ലഭിച്ചത്. മദ്യവില്പനയുടെ ചുമതല ഐടി പാർക്ക് അധികൃതർക്ക് മാത്രം നൽകണമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ആദ്യ ശുപാർശ. പക്ഷെ നിയമസഭാ സബ്ജക്ട് കമ്മിറ്റി ഇതിൽ ഭേദഗതി കൊണ്ടുവന്നു. പാർക്കിന്‍റെ  നടത്തിപ്പുക്കാരായ പ്രൊമോട്ടർമാർക്കാണ് ലൈസൻസ് അനുവദിക്കുക.  പക്ഷെ പ്രൊമോട്ടർക്ക് ആവശ്യമെങ്കിൽ മദ്യവില്പനയുടെ ചുമതല നടത്തിപ്പ് പരിചയമുള്ള പുറത്തുള്ളവർക്കും നൽകാമെന്നാണ് ഭേദഗതി. 


ഇതിലൂടെ ബാറുകളിലെ വില്പന കുറയുമെന്ന് പറഞ്ഞ് ആദ്യം തീരുമാനത്തെ എതിർത്ത ബാറുടമകളെ വളഞ്ഞവഴിയിൽ സഹായിക്കുന്നതാണ് ഭേദഗതി.  ഇക്കാര്യം പറഞ്ഞാണ് പ്രതിപക്ഷവും എതിർത്തത്. പക്ഷെ നടത്തിപ്പ് പുറത്ത് കൈമാറിയാലും ഉത്തരവാദിത്തം പ്രൊമോട്ടർക്ക് തന്നെയാകുമെന്നാണ് സർക്കാർ വിശദീകരണം.