ജെഡിഎസില്‍ ലയിക്കാന്‍ എല്‍ജെഡി തീരുമാനിച്ചതായി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ അറിയിച്ചു . ലയനസമ്മേളനം ഉടന്‍ ഉണ്ടാകുമെന്നും ഭാരവാഹിത്വം തുല്യമായി വീതിച്ചുനല്‍കുമെന്നും ശ്രേയാംസ്‌കുമര്‍  വ്യക്തമാക്കി.  കോഴിക്കോട് നടന്ന സംസ്ഥാനസമിതി യോഗത്തിലാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഒന്നിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

13വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിണക്കങ്ങൾ മറന്ന്  എല്‍ജെഡി ജെഡിഎസില്‍ തിരികെയെത്തുന്ന. കേരളത്തിലെ രാഷ്ട്രീയ സാഹചര്യംവച്ചാണ് ലയിക്കാനുള്ള തീരുമാനം. പാര്‍ട്ടിയിലെ വിയോജിപ്പുകള്‍ പരിഹരിച്ചതായും ശ്രേയാംസ് കുമാര്‍ പറഞ്ഞു. സ്ഥാനങ്ങളല്ല, പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയാണ് പ്രധാനം. പാര്‍ട്ടിയില്‍ അധ്യക്ഷസ്ഥാനത്തെ ചൊല്ലി തര്‍ക്കങ്ങളില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. മാത്യ ടി തോമസ്  പ്രസിഡന്റായി തുടരും. ഏഴ് ജില്ലാ കമ്മറ്റികള്‍ എല്‍ജെഡിക്കും എഴെണ്ണം ജെഡിഎസിനും വീതിച്ച് നല്‍കാനും ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ലയന സമ്മേളനം ഉടന്‍ നടത്തുമെന്നാണ് റിപ്പോർട്ട്. 


ജനാധിപത്യ പാര്‍ട്ടിയായതിനാല്‍ ചില അഭിപ്രായ വിത്യാസങ്ങളുണ്ടായിരുന്നു. ഇപ്പോഴത്തെ ലയനത്തില്‍ എതിര്‍പ്പുള്ളവരുമുണ്ട്. ഇതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനങ്ങള്‍ ലയനത്തിന് വിലങ്ങുതടിയാകില്ല. ദേശീയതലത്തില്‍ തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലയനം സംബന്ധിച്ച മറ്റ് നടപടികൾ ജെ ഡി എസ് നേതൃത്വുമായി ആലോചിച്ച് തീരുമാനിക്കും. എല്‍ജെഡി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ശ്രേയാംസ് കുമാര്‍ അറിയിച്ചതായും റിപ്പോർട്ടുണ്ട്. 


സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, ജനതാദള്‍ (എസ്) എന്നീ പാര്‍ട്ടികളില്‍ ഒന്നില്‍ ലയിക്കാന്‍ എല്‍ജെഡി സംസ്ഥാന സമിതി നേരത്തെ തീരുമാനത്തിലെത്തിയിരുന്നു. മൂന്നു പാര്‍ട്ടികളുമായും ചര്‍ച്ച നടത്താന്‍ ഏഴംഗ ഉപസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് മാതൃസംഘടനയായ ജെഡിഎസില്‍ ലയിക്കാനുള്ള  തീരുമാനം പുറത്തു വരുന്നത്. എല്‍ജെഡി -ജെഡിഎസ് ലയനത്തിനായി രണ്ടു വര്‍ഷം മുന്‍പ് ഇരു പാര്‍ട്ടികളും ഉപസമിതിയെ നിയോഗിച്ചിരുന്നു. പക്ഷേ പദവികള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ചര്‍ച്ച നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരമൊരു തീരുമാനം പുറത്തു വരുന്നത്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.