തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തൊഴിൽദാതാവ് എന്ന രൂപത്തിലേക്ക് പരിവർത്തനപ്പെടണമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരത്തിൽ അഞ്ച് പേർക്ക് ജോലി എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇടപെടണമെന്നു മന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുടുംബശ്രീയെയും വിവിധ ഗവൺമെന്റ് ഏജൻസികളെയും ഇതിന് ഫലപ്രദമായി ഉപയോഗിക്കാൻ തയ്യാറാകണം. അതി ദരിദ്രരുടെ ജീവിതം പൊതുസമൂഹത്തിന്റെ ഭാഗമാക്കുന്നതിനുള്ള സൂക്ഷ്മ പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ ആസൂത്രണം ചെയ്യണം. രണ്ടര ലക്ഷത്തോളം വരുന്ന ഭൂരഹിതരായ ഭവനരഹിതർക്ക് വീട് നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും മന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു.


വാതിൽപടി സേവനം പരാശ്രയമില്ലാതെ ജീവിക്കുന്ന കുടുംബാംഗങ്ങൾക്ക് സഹായകമാണ്. ഇന്ത്യയിൽതന്നെ നൂതനമായ ഈ പദ്ധതി ആരും ഒറ്റപ്പെട്ടു പോകാതെ ഏവർക്കും ആശ്രയം ഉണ്ടെന്ന പ്രഖ്യാപനം കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി. മുൻ ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്, സ്റ്റേറ്റ് സെൽ നോഡൽ ഓഫീസർ വി എസ് സന്തോഷ് കുമാർ, കില സീനിയർ അർബൻ ഫെലോ ഡോ.രാജേഷ് കെ, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു എന്നിവർ വിവിധ വിഷയങ്ങളിൽ സെമിനാർ അവതരണം നടത്തി. വാതിൽപ്പടി സേവനം സാധ്യതകൾ എന്ന വിഷയത്തിൽ മിർ മുഹമ്മദ് അലി, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ് എന്നിവർ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.