Local Body Election: ആദ്യഘട്ടത്തിനുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കും; അങ്കത്തിന് മുന്നണികള്‍
നിര്‍ണ്ണായകമായ തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിനുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കുകയാണ്...
തിരുവനന്തപുരം: നിര്‍ണ്ണായകമായ തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിനുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കുകയാണ്...
തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ (Local Body Election) ഒന്നാം ഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. കോവിഡ് (COVID-19) കാലമായതിനാല്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കൂട്ടം ചേരുന്ന കൊട്ടിക്കലാശം ഇത്തവണ ഉണ്ടാവില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ (COVID Protocol) ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് ജില്ലാ വരണാധികാരികള്‍ അറിയിച്ചിരിക്കുന്നത്. ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികള്‍ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളില്‍ ഒഴിവാക്കണമെന്നും കലക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് പോളിംഗ് ബൂത്തിലേയ്ക്ക് നീങ്ങുന്നത്.
അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരെ വിവാദങ്ങളുടെ ഘോഷയാത്രയാണ്. ഈ അവസരം മുതലാക്കാനാണ് BJPയും UDFഉം ശ്രമിക്കുന്നത്. കനത്ത പോരാട്ടത്തിലാണ് സംസ്ഥാനത്തെ മൂന്നു മുന്നണികളും. അഴിമതിയും വിവാദങ്ങളും യുഡിഎഫും ബിജെപിയും ആയുധമാക്കുമ്പോള്‍ തങ്ങള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ എണ്ണിക്കാട്ടി ഈ ആരോപണങ്ങളെ മറികടക്കാനാണ് എല്‍ഡിഎഫ് ശ്രമം.
പ്രതിക്കൂട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, മകനുള്‍പ്പെട്ട വിവാദങ്ങളില്‍ സ്ഥാനമൊഴിഞ്ഞ പാര്‍ട്ടി സെക്രട്ടറി, ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഭരണനേതൃത്വം കടന്നുപോകുന്നത്. എന്നാല്‍, സംസ്ഥാന വികസനം അട്ടിമറിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികളും യുഡിഎഫും ബിജെപിയും കൈകൊര്‍ക്കുന്നുവെന്ന പ്രചാരണം വഴി ആക്ഷേപങ്ങള്‍ക്ക് തടയിടാനാണ് എല്‍ഡിഎഫ് നീക്കം.
അതേസമയം, യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്‍റെ പ്രചരണാര്‍ത്ഥം എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും വെര്‍ച്ച്‌വല്‍ റാലി ഇന്ന് നടക്കും. വൈകിട്ട് 6 മണിക്കാണ് എല്‍ഡിഎഫ് വെബ് റാലി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ വാര്‍ഡ് കേന്ദ്രങ്ങളിലും വഴി 50 ലക്ഷത്തോളം പേരെ പങ്കെടുപ്പിക്കുമെന്നാണ് ഇടത് മുന്നണിയുടെ അവകാശവാദം.
Also read: Farmers Protest: കര്‍ഷകസമരം പത്താം ദിവസത്തിലേയ്ക്ക്, ഇന്ന് വീണ്ടും ചര്‍ച്ച
UDF വെര്‍ച്ച്‌വല്‍ റാലി ഉച്ചക്ക് 12 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കോവിഡ് കാലം പതിവ് പ്രചാരണരീതികള്‍ക്കെല്ലാം മാറ്റമുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയം ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം തിളച്ചുമറിയുമ്പോഴാണ് വോട്ടെടുപ്പ് നടക്കുന്നത്...
ചൊവ്വാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.