കണ്ണൂർ:  തദ്ദേശ തിരഞ്ഞെടുപ്പില്‍ (Local Body Elections) എല്‍ഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) രംഗത്ത്. ഈ തിരഞ്ഞെടുപ്പ് എല്‍ഡിഎഫ് ചരിത്ര വിജയം നേടുന്ന തിരഞ്ഞെടുപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.   


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തില്‍ മുന്‍പ് ഒരു ഘട്ടത്തിലും ഇതുപോലൊരു തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നിട്ടില്ലയെന്നും എല്ലാ ശക്തികളും ഒന്നിച്ച് എല്‍ഡിഎഫിനെ (LDF) നേരിടാന്‍ തയാറെടുക്കുകയും അതിലുപരി അതിന് ആവശ്യമായ എല്ലാ ഒത്താശകളും കേന്ദ്ര ഏജന്‍സികള്‍ ചെയ്തു കൊടുക്കുകയും ചെയ്ത തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (PInarayi Vijayan) പറഞ്ഞു.  വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയായിരുന്നു അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 


Also read: Local Body Elections: അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു


എല്‍ഡിഎഫിനെ ക്ഷീണിപ്പിക്കാമെന്നും ഉലച്ചു കളയാമെന്നുമുള്ള പ്രതിപക്ഷത്തിന്റെ പ്രതീക്ഷ മറ്റന്നാൾ നടക്കുന്ന വോട്ടെണ്ണലിലൂടെ (Counting) മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.  എൽഡിഎഫിന് ഐതിഹാസിക വിജയമായിരിക്കുമെന്നും കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കില്‍ പ്രതിപക്ഷ പാർട്ടികൾക്ക് കടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


മാത്രമല്ല ജയിക്കില്ലായെന്ന് പലരും കരുതിയിരുന്ന പ്രദേശങ്ങളില്‍ പോലും ഇത്തവണ എല്‍ഡിഎഫ് കനത്ത ജിജായമ നേടുമെന്നും ജനങ്ങള്‍ കള്ളങ്ങളോടും നുണകളോടും എങ്ങനെ പ്രതികരിക്കുമെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ തെളിയുമെന്നും മുഖ്യമന്ത്രി (PInarayi Vijayan) വ്യക്തമാക്കി.  


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2h