പാലക്കാട്: ലോക്ഡൗണിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ അതിർത്തികളിൽ ജനത്തിരക്ക് കൂടുന്നു. ഇന്ന് തന്നെ നാട്ടിലേക്കെത്താനുള്ള ശ്രമത്തിലാണ് ആളുകൾ. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പൊലീസ് (Police) പരിശോധന കർശനമാക്കി. ലോക്ക്ഡൗണിന് മുൻപായി തിരക്ക് വർധിക്കുന്ന പ്രത്യേക സാഹചര്യത്തിൽ കെഎസ്ആർടിസി (KSRTC) ഇന്ന് കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് (Covid) പരിശോധനയ്ക്ക് ശേഷമാണ് അതിർത്തിയിൽ നിന്നും ആളുകളെ കടത്തിവിടുന്നത്. വാഹന പരിശോധനയും ശക്തമാണ്. പാസുകൾ ഉള്ളവർക്ക് മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശനാനുമതി ഉള്ളത്. പാസില്ലാത്തവർക്ക് താൽകാലിക പാസുകൾ ഏർപ്പെടുത്താനുള്ള നീക്കങ്ങളും തുടരുകയാണ്. വാഹനങ്ങളെല്ലാം തടഞ്ഞ് നിർത്തി പരിശോധിക്കുന്നുണ്ട്. നാളെ മുതൽ കേരളത്തിലേക്ക് കടത്തിവിടില്ലെന്ന മുന്നറിയിപ്പും പൊലീസ് യാത്രക്കാർക്ക് നൽകുന്നുണ്ട്.


ALSO READ: Oxygen Plant: കേന്ദ്രം അനുവദിച്ച നാല് ഒാക്സിജൻ പ്ലാൻറിൽ ആദ്യത്തേത് കൊച്ചിയിൽ തുടങ്ങി


അതേസമയം, സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകരുതെന്ന് പൊലീസ് സേന ആവശ്യപ്പെട്ടു. ഇളവുകൾ കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇളവുകൾ നൽകിയാൽ ലോക്ക്ഡൗൺ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സഹകരണ സംഘങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതും നിർമ്മാണ മേഖലയിലെ ഇളവുകളുമെല്ലാം അപ്രായോഗിമാണെന്ന് പൊലീസ് വിലയിരുത്തുന്നു.


നിർമ്മാണ മേഖലയിൽ തൊഴിലാളികൾ താമസിക്കുന്നുണ്ടെങ്കിൽ ജോലി തുടരാം. യാത്ര അനുവദിക്കുക അപ്രായോഗികമെന്ന് പൊലീസ് പറയുന്നു. ഇളവുകൾ വീണ്ടും നിരത്തിൽ സംഘർഷമുണ്ടാക്കുമെന്നും പൊലീസ് വിലയിരുത്തുന്നു. അതേസമയം, അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടണമെന്നാണ് സർക്കാർ നിർദേശം. ചരക്കുവാഹനങ്ങള്‍ തടയില്ല. ഭക്ഷ്യവസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം. എന്നാല്‍ എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണമെന്നും ഇതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.


ALSO READ: Covid Updates: ഇന്ത്യയിൽ തുടർച്ചയായ മൂന്നാം ദിവസവും നാല് ലക്ഷം കടന്ന് കോവിഡ് രോഗബാധ


ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഒരു മണിവരെ പ്രവര്‍ത്തിക്കാം. ഹോംനഴ്‌സ്, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ജോലിക്ക് പോവാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടും. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാം. ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക, പരിപാടികള്‍ക്ക് വിലക്കേർപ്പെടുത്തും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.