Lok Sabha Election 2024: ലോക്സഭ തിരഞ്ഞെടുപ്പ്; കേരളത്തിൽ 12 സീറ്റുകളിൽ വിജയിക്കുമെന്ന് സിപിഎം വിലയിരുത്തൽ
Lok Sabha Election 2024 Kerala updates: വടകരയില്‍ വോട്ട് കച്ചവടം നടന്നെന്നും ബിജെപിയുടെ വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നു.
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഭരണവിരുദ്ധ വികാരം പ്രചരണത്തിലൂടെ മറികടന്നെന്നാണ് യോഗത്തിലെ വിലയിരുത്തൽ. കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, ആലത്തൂർ, പാലക്കാട്, തൃശൂർ, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് സിപിഎം പ്രതീക്ഷയർപ്പിക്കുന്നത്.
വടകരയില്‍ വോട്ട് കച്ചവടം നടന്നെന്നാണ് സിപിഎം ആശങ്ക. ബിജെപി വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നാണ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നത്. പ്രതികൂല സാഹചര്യം മറികടന്നും വടകര കടന്ന് കൂടുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇടതുമുന്നണിയുടെ വോട്ടർമാർ ബൂത്തുകളിൽ എത്തിയെന്ന് സിപിഎം വിലയിരുത്തി. ഇ.പി ജയരാജൻ വിവാദവും പാർട്ടി യോഗത്തിൽ ചർച്ചയായി.
ALSO READ: 75 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങള്‍ക്കാണോ? വിന്‍ വിന്‍ W-767 ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്
ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദം പാർട്ടി പരിശോധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇ.പി ജയരാജനെതിരെ കള്ളപ്രചാരവേലയാണ് നടക്കുന്നത്. ആരെയെങ്കിലും കണ്ടാൽ ഇടത് പ്രത്യയശാസ്ത്രം നശിക്കുമെന്ന് കരുതണ്ടെന്ന് പറഞ്ഞ അദ്ദേഹം ആസൂത്രിതമായ നീക്കമെന്ന് ഇ പി പാർട്ടിയെ അറിയിച്ചെന്നും നിയമപരമായി നേരിടാൻ ഇ.പിയെ പാർട്ടി ചുമതലപ്പെടുത്തിയതായും കൂട്ടിച്ചേർത്തു.
ദേശീയതലത്തിൽ ബിജെപി ദുർബലമാകുമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. മോദിയുടെ ഗ്യാരൻ്റി ജനം തള്ളി. മതനിരപേക്ഷ സർക്കാർ രാജ്യത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് വോട്ടിംഗ് ശതമാനത്തിൽ ഉണ്ടാകുന്ന കുറവ് യുഡിഎഫിനെ ബാധിക്കുമെന്നും വോട്ടിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫിന് സ്വാധീനമുള്ള മേഖലകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെപിസിസി നേതൃയോഗം മെയ് 4ന് ചേരും. രാവിലെ 10.30 ന് ഇന്ദിരാഭാവനിലാണ് യോഗം. ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ അധ്യക്ഷത വഹിക്കും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, ലോക്‌സഭയിലേക്കു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.