തിരുവനന്തപുരം: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശിനെ സഹായിച്ചുവെന്ന ബിജെപി നേതാവിൻ്റെ വെളിപ്പെടുത്തൽ  അതീവ ഗുരുതരമാണെന്ന് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം  കമ്മിറ്റി. 2019 ൽ വിജയത്തിനായി ബിജെപിയെ അടൂർ പ്രകാശ് സ്വാധീനിച്ചു എന്നുള്ളത് നേരത്തെ തന്നെ ഇടത് മുന്നണി പറഞ്ഞിരുന്നു. ഇത് ശരി വെയ്ക്കുന്നതാണ് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി കൂടിയായ ജയരാജ് കൈമളിൻ്റെ വെളിപ്പെടുത്തലെന്നും എൽഡിഎഫ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം  കമ്മിറ്റി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

അടൂർ പ്രകാശിനെ വിജയിപ്പിക്കാൻ വേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ബിജെപി പ്രവർത്തകർ ഇറങ്ങിയിട്ടുണ്ട് എന്നും പുറത്ത് വന്ന ശബ്ദ രേഖയിൽ അദ്ദേഹം സമ്മതിക്കുന്നുണ്ട്. 2019ൽ ആറ്റിങ്ങലിൽ ജനഹിതം അട്ടിമറിക്കാൻ ബിജെപിയും കോൺഗ്രസും ഒത്തുനിന്നു എന്നതിന് ഇതിൽപരം മറ്റൊരു തെളിവ് പുറത്ത് വരാനില്ല. റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ട ഈ ശബ്ദ ശകലങ്ങളെ അവിശ്വസിക്കേണ്ട സാഹചര്യം നിലവിലില്ല. 


ALSO READ: സംസ്ഥാനത്ത് ചൂട് കടുക്കുന്നു; 12 ജില്ലകളിൽ താപനില ഉയരാൻ സാധ്യത


പല മുതിർന്ന ബിജെപി നേതാക്കളുടെയും കേന്ദ്ര മന്ത്രിയുടെയും വിശ്വസ്തനായാണ് ജയരാജ് കൈമൾ അറിയപ്പെടുന്നത്.  സംസ്ഥാന കമ്മിറ്റി ഓഫീസിലെ ഓഫീസ് സെക്രട്ടറി തന്നെ ഇക്കാര്യത്തിൽ ഇടപ്പെട്ടത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണെന്ന് വ്യക്തമാണ്. ബിജെപിയുടെ ഉന്നത നേതാക്കളുമായുള്ള അടൂർ പ്രകാശിൻ്റെ അവിഹിത ബന്ധമാണ് ഇതിലൂടെ പുറത്ത് വരുന്നത്. ബിജെപിയിൽ നിന്നുമുള്ള സേവനങ്ങൾ പണം കൊടുത്ത് വാങ്ങിയതാണോ അതോ ഭാവിലേക്കുള്ള പാലം ഇടുന്നതിൻ്റെ ഭാഗമായാണോ ഇവയെന്ന് അടൂർ പ്രകാശ് വ്യക്തമാക്കണം. 


2019 ന് സമാനമായ രീതിയിൽ ഇത്തവണയും  ബിജെപി  - കോൺഗ്രസ്സ് നീക്കുപോക്കുകൾ പല സ്ഥലങ്ങളിൽ ഉണ്ടെന്ന് ഇതിനോടകം തന്നെ പുറത്ത് വന്നു കഴിഞ്ഞു. കേന്ദ്ര മന്ത്രിയും ബിജെപി നേതാക്കളും നടത്തുന്ന ചട്ടലംഘനങ്ങളിൽ പരാതി പോലും നൽകാതെ യുഡിഎഫ് സ്ഥാനാർത്ഥി മൗനം പാലിക്കുന്നത് ഇത്തരം ഒത്തുകളിയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബി ജെ പി ക്ക് വോട്ട് ചെയ്യണമെന്ന കോൺഗ്രസ്സ് നേതാവിൻ്റെ  ശബ്ദ രേഖ പുറത്ത് വന്നതും ആറ്റിങ്ങലിൽ  മണ്ഡലത്തിലാണെന്നത് ശ്രദ്ധേയമാണ്. യുഡിഎഫ് ബിജെപി പ്രവർത്തകർ ഒന്നിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർമാർ തിരിച്ചറിഞ്ഞു കഴിഞ്ഞു.ഈ അവിശുദ്ധ കൂട്ടുകെട്ടിന് എതിരെ വോട്ടർമാർ  വിധിയെഴുതുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം  കമ്മിറ്റി കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.