വയനാട്: വയനാട്ടുകാർ തിരഞ്ഞെടുത്ത എംപി ആദിവാസി വിഭാ​ഗങ്ങളുടെ ഉന്നമനത്തിനായി ചെറുവിരൽ പോലും അനക്കിയില്ലെന്ന് എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രൻ. മാനന്തവാടിയിൽ സന്ദർശനം നടത്തവേയായിരുന്നു സുരേന്ദ്രന്റെ വിമർശനം. പനമരം നീർവാരം നടുവിൽ മുറ്റം കുടുംബ യോഗത്തിൽ കെ സുരേന്ദ്രൻ സംസാരിച്ചു. 30 കുടുംബങ്ങളാണ് വനത്തിനുള്ളിലെ ഈ കോളനിയിലുള്ളത്. വന്യമൃഗ ശല്യമുൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന സ്ഥലമാണ് നടുവിൽ മുറ്റം.


COMMERCIAL BREAK
SCROLL TO CONTINUE READING

കോളനിയിലേക്ക് നല്ല റോഡു പോലുമില്ലാത്ത സ്ഥിതിയാണുള്ളത്. പൊട്ടിപ്പൊളിഞ്ഞ മൺവീഥിയിലൂടെയാണ് കോളനിയിലേക്കുള്ള യാത്ര. യാത്രാദുരിതമാണ് ഇവിടുത്തുകാരുടെ ഏറ്റവും വലിയ പ്രശ്നം. രോഗം വന്നാൽ ആശുപത്രിയിലെത്തിക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന് കോളനിയിലുള്ളവർ കെ.സുരേന്ദ്രനോട് പറഞ്ഞു.


ALSO READ: അടൂർ പ്രകാശിൻ്റെ ബിജെപി ബന്ധം മറനീക്കി പുറത്തുവന്നു; ആഞ്ഞടിച്ച് എൽഡിഎഫ്


പിഎം ജൻമൻ പദ്ധതി, മിഷൻ ഇന്ദ്രധനുസ് തുടങ്ങി നിരവധി പദ്ധതികളാണ് വനവാസി മേഖലയിൽ മോദി സർക്കാർ നടപ്പിലാക്കിയത്. പിഎം ഗ്രാമ സഡക്ക് യോജനപ്രകാരം ആദിവാസി മേഖലകളെ ബന്ധിപ്പിച്ച് നിരവധി റോഡുകൾ മോദി സർക്കാർ നിർമ്മിച്ചു. എന്നാൽ സംസ്ഥാന സർക്കാർ ഈ മേഖലയെ പൂർണമായും അവഗണിച്ചുവെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.


വയനാട്ടുകാർ തിരഞ്ഞെടുത്ത എംപിയാവട്ടെ എസ്ടി ഉന്നമനത്തിനായി ഒരു ചെറുവിരൽ പോലും അനക്കിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. അത്തിക്കൊല്ലി പെരുവടി കോളനി, കക്കോട്ടറ തറവാട്, കാളിക്കൊല്ലി കോളനി, പൈങ്ങാട്ടേരി ക്ഷേത്രം, ഒഴുക്കൻമൂല പളളി എന്നിവിടങ്ങളിലും എൻഡിഎ സ്ഥാനാർത്ഥി സന്ദർശനം നടത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.