തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിൽ മൂന്ന് മുന്നണികളും നോമിനേഷൻ സമർപ്പണം പൂർത്തീകരിച്ചു. എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാർ ഇന്നലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ ഗോപിയും ഇന്നുമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയ്ക്ക് മുമ്പാകെയാണ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പടിഞ്ഞാറെ കോട്ടയിലെ കെ. കരുണാകരൻ്റെ പ്രതിമയിൽ പുഷ്പാർച്ചനയ്ക്കു ശേഷം ജാഥയായി കലക്ടറേറ്റിൽ എത്തിയാണ് കെ മുരളീധരൻ നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചത്. തികഞ്ഞ വിജയ പ്രതീക്ഷ പങ്കുവച്ച കെ മുരളീധരൻ മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരുടെയും വോട്ടുകൾ സ്വീകരിക്കുമെന്നും അതേസമയം സംഘടനകളുടെ പിന്തുണയിലെ പാർട്ടി നിലപാടുകൾ മാറ്റമില്ലാതെ തുടരുമെന്നും വ്യക്തമാക്കി.


ALSO READ: കേരളത്തിൽ പാളം തെറ്റുന്ന സുരക്ഷ; ടിടിഇ ആക്രമിക്കപ്പെടുന്നത് ആദ്യത്തെ സംഭവമല്ല


സുരേഷ് ഗോപി അയ്യന്തോള്‍ സൈനിക സ്മാരകമായ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം റോഡ് ഷോ ആയി കളക്ടറേറ്റിൽ എത്തിയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ജനങ്ങളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും വിജയ പ്രതീക്ഷയുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു.


ഇന്നലെയെത്തി ആദ്യം നാമനിർദ്ദേശ പത്രിക സമർപ്പിച്ച വിഎസ് സുനിൽ കുമാറും തികഞ്ഞ മത്സര ആവേശമാണ് പങ്കുവച്ചത്. എത്ര വലിയ മത്സരമുണ്ടായാലും വിജയം തനിക്കാകുമെന്നായിരുന്നു സുനിൽകുമാറിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഔദ്യോഗിക നടപടികളിലേക്ക് സ്ഥാനാർഥികൾ കടന്നതോടെ തിരഞ്ഞെടുപ്പ് ചിത്രം തൃശ്ശൂരിൽ കൂടുതൽ വ്യക്തമായി. അതേസമയം, സ്ഥാനാർത്ഥികൾ വോട്ടർമാരെ നേരിട്ടു കണ്ടും കുടുംബ യോഗങ്ങളിലുമായും വോട്ടുറപ്പിക്കുന്ന തിരക്കിൽ തന്നെയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.