തൃശ്ശൂർ: തൃശ്ശൂർ എനിക്ക് അനുഗ്രഹമായി സമ്മാനിച്ച ഈശ്വരന്മാർക്ക് നന്ദിയെന്ന് സുരേഷ് ​ഗോപി. വലിയ പോരാട്ടത്തിനു ശേഷമുള്ള വിജയമാണിതെന്നും, പോരാടി നേടിയുള്ള വിജയം തൃശ്ശൂരിലെ പ്രജാ ദൈവങ്ങൾ സത്യം തിരിച്ചറിഞ്ഞു നരേന്ദ്രമോദി രാഷ്ട്രീയ ദൈവമെന്നും സുരേഷ് ​ഗോപി പറഞ്ഞു. തൃശ്ശൂരിലെ മിന്നും വിജയം കൈവരിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന ഘടകത്തിനും നന്ദി അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സഖാവ് ഇ കെ നായനാർ കെ കരുണാകരൻ എന്നിവരെ രാഷ്ട്രീയ ബിംബമായി കാണുന്നുവെന്നും കേരളത്തിനുവേണ്ടി മുഴുവൻ വികസന പ്രവർത്തനത്തിന് വേണ്ടി ഇറങ്ങും, അരാഷ്ട്രീയത്തിന്റെ ഭാഗമാണ് കേരളത്തിലെ മനുഷ്യരെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അലയൊലികൽ എല്ലാ തെരഞ്ഞെടുപ്പിലും ഉണ്ടാകും. ഇനി മുതൽ വ്യക്തി കേന്ദ്രീകൃതമായ തെരഞ്ഞെടുപ്പ് ആയിരിക്കും രാജ്യത്ത് നടക്കുക. എനിക്ക് മുൻപിൽ ഇടത് വലത് വോട്ടേഴ്സ് ഇല്ലെന്നും ഇടത് വലത് രാഷ്ട്രീയം കളഞ്ഞല്ല മനുഷ്യർ തനിക്ക് വോട്ട് ചെയ്തതെന്നും സുരേഷ് ​ഗോപി പറഞ്ഞു. 


ALSO READ: അമേഠി തിരിച്ച് പിടിച്ച് കോൺ​ഗ്രസ്...! സ്മൃതി ഇറാനിക്ക് കനത്ത തിരിച്ചടി, മത്സരിച്ചിടെത്തെല്ലാം മിന്നും വിജയവുമായി രാഹുൽ


സുരേഷ്‌ഗോപിയുടെ വീട്ടിലും തിരഞ്ഞെടുപ്പ് ആഘോഷം നടന്നു. വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നല്‍കിയാണ് വിജയം ആഘോഷിച്ചത്. കൂടാതെ വീട്ടിലെത്തിയവര്‍ക്കെല്ലാം പായസവും ബോളിയും വിതരണം ചെയ്താണ് വിജയം സുരേഷ് ​ഗോപിയും കുടുംബവും വിജയം ആഘോഷിച്ചത്.  നടൻ കൃഷ്ണകുമാറും ഭാര്യയും സുരേഷ് ഗോപിയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു. കൊല്ലത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും കേരളത്തില്‍ താമര വിരിയില്ല, വിരിയില്ല എന്ന് പറഞ്ഞിട്ട് ഇപ്പോള്‍ ഇന്ത്യയൊന്നാകെ തൃശൂരിലേക്ക് നോക്കുകയാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.