തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് കേരളത്തിൽ നിന്നും ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കൾ. 7.13 കോടി ലഹരി വസ്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാർച്ച് 16 മുതൽ ഏപ്രിൽ 3 വരെയുള്ള കണക്കുകളാണ് ഇവ. പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

 മതിയായ രേഖകൾ ഇല്ലാതെ കൊണ്ടുപോയ പണം, മദ്യം,  ലഹരി വസ്തുക്കൾ തുടങ്ങിയവയുടെ കണക്കാണ് ഇവ. ആവശ്യമായ രേഖകളില്ലാതെ കൊണ്ടുപോയ 6.67 കോടി രൂപ  ഒരു കോടി രൂപ മൂല്യം വരുന്ന 2867 ലിറ്റർ മദ്യവും പിടിച്ചെടുത്ത് 6.13 കോടി രൂപ മൂല്യം വരുന്ന ലഹരിവസ്തുക്കളും കണ്ടെത്തി പോലീസ് ആദായനികുതി വകുപ്പ് എക്സൈസ് തുടങ്ങിയ ഏജൻസികൾ ആണ് പരിശോധന നടത്തിയത് ഇവയെല്ലാം പിടിച്ചെടുത്തത്.


ALSO READ: കേരളം തീവ്രവാദികളുടെ പറുദീസയെന്ന സംഘപരിവാർ പ്രചാരണത്തിന് ദൂരദർശൻ കൂട്ടുനിൽക്കരുത്; കേരള സ്റ്റോറി പ്രദർശനത്തിനെതിരെ സിപിഎം


 കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാർച്ച് 23ന് ഡി ആർ ഐയും എയർ ഇന്ത്യൻസ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിൽ 3.41 കോടി രൂപ വിലയുള്ള 5.2 6 കിലോഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. ദുബായിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ 2.85 കോടി രൂപ വിപണവിലയുള്ള 4.4 കിലോഗ്രാം സ്വർണ്ണവും കണ്ടെത്തി. അതേ വിമാനത്തിൽ നിന്ന് എത്തിയ യാത്രക്കാരിൽ നിന്നാണ് ബാക്കി 55.7 ലക്ഷം രൂപ മൂല്യമുള്ള 19 ഗ്രാം സ്വർണം കണ്ടെത്തിയിരുന്നത്.