Lok Sabha Election Result 2024: വയനാടോ റായ്ബറേലിയോ, രാഹുൽ ഗാന്ധി ഇനി ആർക്കൊപ്പം? പ്രിയങ്ക കളത്തിലിറങ്ങുമോ?
ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയിച്ചിരിക്കുന്നത്. വയനാട്ടിൽ 3.6 ലക്ഷം വോട്ടിനും ഉത്തർപ്രദേശിലെ റായ്ബറേലിയിൽ 3.7 ലക്ഷം വോട്ടിൻ്റെയും കൂറ്റൻ ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധിക്കുള്ളത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചതിനാൽ ഒരു മണ്ഡലം രാഹുലിന് ഒരു മണ്ഡലം ഉപേക്ഷിക്കേണ്ടി വരും. അത് വയനാടായിരിക്കുമോ റായ്ബറേലിയായിരിക്കുമോ എന്നതായിരിക്കും ഇനി കോൺഗ്രസ് പ്രവർത്തകർക്കിടെയുള്ള ചൂടൻ ചർച്ച.

തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ രാഹുൽ വയനാട്ടിൽ തന്നെ തുടരുമെന്നാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ചർച്ചകളിൽ യുഡിഎഫ് നേതാക്കൾ അവകാശപ്പെട്ടിരുന്നത്. വയനാട് തന്റെ സ്വന്തം നാടാണെന്നും വയനാട്ടിലെ ജനങ്ങളെ താൻ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിന് മുമ്പായി പറഞ്ഞിരുന്നു. എന്നാൽ റായ്ബറേലിയിൽ കൂടി വലിയ ജയം നേടിയതോടെ രാഹുൽ വയനാടിനെ ഉപേക്ഷിക്കുമോ എന്ന ആശങ്കയും പ്രവർത്തകർക്കിടെയുണ്ടാകാം. 2019 തിരഞ്ഞെടുപ്പിൽ അമേഠിയിൽ പരാജയപ്പെട്ടപ്പോൾ 4.31 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷം വയനാട് രാഹുൽ ഗാന്ധിക്ക് നൽകിയിരുന്നു.
എന്നാൽ ഇത്തവണ രാഹുൽ റായ്ബറേലിക്ക് വേണ്ടി വയനാട്ടിലെ എംപി സ്ഥാനം രാജിവെച്ചേക്കുമെന്നും പകരം സഹോദരി പ്രിയങ്ക ഗാന്ധി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയേക്കുമെന്നും ശക്തമായ അഭ്യൂഹങ്ങളുണ്ട്. രാഹുലിന് പകരം കോൺഗ്രസിലെ ശക്തായ വനിത നേതാവും നെഹ്റു കുടുംബത്തിലെ അംഗം കൂടിയായ പ്രിയങ്ക വയനാട്ടിൽ എത്തുന്നതിലൂടെ രാഹുൽ വയനാടിനെ ഒഴിവാക്കി എന്ന പരാതികൾക്ക് പരിഹാരമാവുകയും ചെയ്യും. ഉത്തർപ്രദേശിൽ പ്രിയങ്ക മത്സരിക്കണമെന്ന് പാർട്ടി പ്രവർത്തകർക്കിടെയിൽ ആവശ്യമുയർന്നിരുവെങ്കിലും മത്സരിക്കാൻ പ്രിയങ്ക തയ്യാറായിരുന്നില്ല. 2014ലും 2019ലും സോണിയ ഗാന്ധി മത്സരിച്ച് വലിയ വിജയം നേടിയ മണ്ഡലമായിരുന്നു റായ്ബറേലി. 2019ൽ സോണിയ ഗാന്ധിക്ക് എതിരെ മത്സരിച്ച ദിനേഷ് പ്രതാപ് സിങ്ങിനെ തന്നെയാണ് ബിജെപി ഇക്കുറിയും രാഹുൽ ഗാന്ധിക്കെതിരെ അണിനിരത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.