തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ശശി തരൂര്‍. ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഏവരുടെയും മനസിലേയ്ക്ക് ഓടിയെത്തുന്നത് തരൂര്‍ എന്ന സ്ഥലം ഏത് ജില്ലയിലാണ് എന്നായിരിക്കും. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശശി തരൂര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശശി തരൂരിന്റെ യഥാര്‍ത്ഥ പേര് ശശി തരൂര്‍ എന്നായിരുന്നില്ല. കുട്ടിക്കാലത്ത് അമ്മ ഇട്ട പേര് വെട്ടിച്ചുരുക്കിയാണ് ശശി തരൂര്‍ എന്നാക്കിയത്. തരൂര്‍ എന്നത് സ്ഥലപ്പേര് അല്ലെന്നും തന്റെ അച്ഛന്റെ തറവാട്ട് പേരാണെന്നും ശശി തരൂര്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ശശി തരൂര്‍ തന്നെയാണ് ഒരു പ്രമുഖ മാധ്യമത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. 


ALSO READ: കേരളം ചുട്ടുപൊള്ളുന്നു! ഈ ജില്ലയിൽ താപനില 40 ഡിഗ്രിയിലേയ്ക്ക്


അച്ഛന്റെ പേര് തരൂര്‍ ചന്ദ്രശേഖരന്‍ നായര്‍ എന്നായിരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. അദ്ദേഹത്തിന് ജാതിപ്പേര് ശരിയല്ലെന്ന തോന്നലുണ്ടായതിനെ തുടര്‍ന്ന് പേര് തരൂര്‍ ചന്ദ്രശേഖരന്‍ എന്നാക്കി മാറ്റി. അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക് പോയപ്പോള്‍ അവിടെ സര്‍നെയിം നിര്‍ബന്ധമായിരുന്നു. അതോടെ പേര് റിവേഴ്‌സായി ചന്ദ്രന്‍ തരൂര്‍ എന്നാക്കി. പിന്നീട് താന്‍ ലണ്ടനില്‍ ജനിച്ചപ്പോള്‍ തനിയ്ക്ക് നാല് പേരുകള്‍ ഉണ്ടായിരുന്നുവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.  


ശശി കൃഷ്ണ തെയ്യുണ്ണി തരൂര്‍ എന്നായിരുന്നു തന്റെ യഥാര്‍ത്ഥ പേരെന്ന് ശശി തരൂര്‍ വെളിപ്പെടുത്തി. അമ്മ കൃഷ്ണ ഭക്തയായതിനാല്‍ കൃഷ്ണ എന്ന പേരും അമ്മയുടെ അച്ഛന്റെ പേരായ തെയ്യുണ്ണി എന്ന പേരും ചേര്‍ത്തിരുന്നു. പിന്നീട് സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് പേര് വെട്ടിച്ചുരുക്കിയത്. അവസാന പരീക്ഷയുടെ സമയത്ത് പാസ്‌പോര്‍ട്ടിലൊക്കെ ഈ നാല് പേര് എഴുതേണ്ടി വരുമെന്ന് പലരും പറഞ്ഞു. അങ്ങനെയാണ് രണ്ടാമത്തെയും മൂന്നാമത്തെയും പേര് മാറ്റി ശശി തരൂര്‍ ആയതെന്നും അദ്ദേഹം വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.