തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട ആവേശകരമായ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ച് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഇന്ന് രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. 20 മണ്ഡലങ്ങളിലായി 2,61,51,534 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 1,26,84,839 പുരുഷ വോട്ടര്‍മാരുണ്ട്. 174 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 2,88,191 കന്നിവോട്ടര്‍മാരുമുണ്ട്.


പ്രശ്നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ആറ് മണിയ്ക്കാണ് പോളിംഗ് അവസാനിക്കുന്നത്. വോട്ടെടുപ്പിന് കേന്ദ്രസേനയും പൊലീസും കർശന സുരക്ഷയാണ് ഒരുക്കുന്നത്.


കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 73.79 ശതമാനം ആയിരുന്നു പോളിംഗ്. മരിച്ചവരുടെ പേരുകളും ഇരട്ടിപ്പുകളും വോട്ടര്‍ പട്ടികയില്‍ നിന്നു പരമാവധി ഒഴിവാക്കിയ ശേഷം നടന്ന 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.10 ശതമാനം ആയിരുന്നു പോളിംഗ്. 


പോസ്റ്റല്‍ വോട്ട് കൂടാതെയുള്ള കണക്കുകളാണിത്. ഇപ്രാവശ്യം ഇതിലും കൂടുതലായിരിക്കും പോളിംഗ് ശതമാനം എന്നാണ് വിലയിരുത്തല്‍. വിധിയറിയാന്‍ ഒരു മാസം കാത്തിരിക്കണം. മെയ് 23 ന് ആണ് വോട്ടെണ്ണല്‍.