ശോഭാ സുരേന്ദ്രന്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
കുടപ്പനക്കുന്നില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടൊപ്പമാണ്ണ് ശോഭാ സുരേന്ദ്രന്‍ കളക്ട്രേറ്റിലേക്ക് എത്തിയത്.
തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കളക്ടര്‍ കെ. വാസുകിയ്ക്ക് മുന്‍പാകെയാണ് അവര്‍ പത്രിക സമര്‍പ്പിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള, എസ് എന്‍ ഡി പി യോഗം പ്രതിനിധി കെ എ ബാഹുലേയന്‍, ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ സോമ ശേഖരന്‍, മലയിന്‍ കീഴ് രാധാകൃഷ്ണന്‍ എന്നിവര്‍ ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.
കുടപ്പനക്കുന്നില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടൊപ്പമാണ്ണ് ശോഭാ സുരേന്ദ്രന്‍ കളക്ട്രേറ്റിലേക്ക് എത്തിയത്. ആറ്റിങ്ങലില്‍ പൂര്‍ണമായ വിജയ പ്രതീക്ഷയുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ പത്രിക സമര്‍പ്പണത്തിന് ശേഷം പറഞ്ഞു.
ആറ്റിങ്ങലിലെ വികസന മുരടിപ്പും ശബരിമല വിഷയവും ഉള്‍പ്പെടെ സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്കമാക്കി.
ആറ്റിങ്ങലിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എ സമ്പത്തും, യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശും കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു. ശക്തമായ ത്രികോണ മത്സരത്തിനാകും ആറ്റിങ്ങല്‍ മണ്ഡലം സാക്ഷിയാകുക.