തൃശൂർ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കിയ തൃശൂർ മണ്ഡലം സ്വന്തമാക്കി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. 74,686 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിലാണ് സുരേഷ് ​ഗോപി വിജയിച്ചത്. 4,12,338 വോട്ടുകൾ നേടാൻ സുരേഷ് ​ഗോപിയ്ക്ക് കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറിന് 3,37,652 വോട്ടുകളെ നേടാനായുള്ളൂ. മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് 3,28,124 വോട്ടുകൾ ലഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കന്നി അങ്കത്തിൽ പരാജയപ്പെട്ടിട്ടും തുടർച്ചയായ രണ്ടാം തവണയും സുരേഷ് ​ഗോപിയെ തന്നെ തൃശൂരിലെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. കേരളത്തിൽ അക്കൗണ്ട് തുറക്കുന്നതിൽ സുരേഷ് ​ഗോപിയുടെ വ്യക്തിപ്രഭാവവും ജനസമ്മതിയും നിർണായകമാകും എന്ന വിലയിരുത്തലും ഒപ്പം മണ്ഡലം കേന്ദ്രീകരിച്ചുള്ള സുരേഷ് ​ഗോപിയുടെ പ്രവർത്തനങ്ങളുമാണ് ബിജെപിയ്ക്ക് തുണയായത്. ഇതിനെല്ലാം പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സുരേഷ് ​ഗോപിയുടെ പ്രചാരണത്തിനായി തൃശൂരിൽ എത്തുകയും ചെയ്തിരുന്നു. മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടർമാരെ സ്വാധീനിക്കാൻ സുരേഷ് ​ഗോപിയ്ക്ക് കഴിഞ്ഞെന്നാണ് വിലയിരുത്തൽ. 


ALSO READ: വോട്ടെണ്ണലിന് മുന്നേ ഒരു സീറ്റിൽ വിജയിച്ച് ബിജെപി


കേരളത്തിൽ സ്വാധീനമുള്ള ബിജെപി നേതാക്കളെ കണ്ടെത്താനായി ബിജെപി നടത്തിയ സർവേയിൽ സുരേഷ് ​ഗോപി മാത്രമാണ് ഇടംപിടിച്ചിരുന്നത്. ഇതും സ്ഥാനാർത്ഥി നിർണായത്തിൽ നിർണായകമായി. എക്സിറ്റ് പോളുകൾ കൂടി അനുകൂലമായതോടെ സംസ്ഥാന ബിജെപി നേതൃത്വം വലിയ പ്രതീക്ഷയിലായി. എക്സിറ്റ് പോളുകൾ സാധൂകരിക്കുന്ന രീതിയിലാണ് അന്തിമ വോട്ടെണ്ണൽ കണക്കുകൾ എന്നതും ശ്രദ്ധേയമാണ്. പോസ്റ്റൽ വോട്ടുകളിൽ ആദ്യ ലീഡ് വി.എസ് സുനിൽ കുമാറിനായിരുന്നു. വോട്ടിം​ഗ് മെഷീനുകൾ എണ്ണി തുടങ്ങിയപ്പോൾ ആദ്യ റൗണ്ടിലും സുനിൽ കുമാറായിരുന്നു ലീഡ് ചെയ്തത്. പിന്നീട് സുരേഷ് ഗോപി ലീഡ് ഉയർത്തുകയായിരുന്നു.


2019ൽ നടന്ന തിരഞ്ഞെടുപ്പിൽ അതിശക്തമായ പോരാട്ടമാണ് തൃശൂരിൽ നടന്നത്. 4,15,089 വോട്ടുകൾ നേടി ഐ എൻ സി സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ 93,633 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. 3,21,456 വോട്ടുകൾ നേടിയ സി പി ഐ സ്ഥാനാർത്ഥി രാജാജി മാത്യുവിനെയാണ് ടി.എൻ പ്രതാപൻ പരാജയപ്പെടുത്തിയത്. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.