തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിലെ സിപിഐ എതിർപ്പിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ലോകായുക്ത വിഷയത്തിൽ സിപിഐയുടെ നിലപാട് സ്വാഗതാർഹമാണ്.ഇതിനെ അഭിനന്ദിക്കുന്നു. സിപിഐ കടുത്ത എതിർപ്പ് അറിയിച്ച സാഹചര്യത്തിൽ ഓർഡിനൻസ് നിയമസഭയിൽ അവതരിപ്പിക്കാതിരിക്കാനുള്ള ആർജ്ജവം സർക്കാർ കാട്ടണമെന്ന് എംഎം ഹസ്സൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

യുഡിഎഫ് തുടക്കം മുതൽ തന്നെ ഓർഡിനൻസിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഓർഡിനൻസ് പിൻവലിക്കാൻ സർക്കാർ തയ്യാറാകണം. മന്ത്രിസഭയുടെ കൂട്ടത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. സർക്കാരിന് ഇനി എങ്ങനെ മുന്നോട്ടു പോകാൻ കഴിയുമെന്നും യുഡിഎഫ് കൺവീനർ ചോദിച്ചു. സിപിഐ മന്ത്രിമാർ പറഞ്ഞത് അംഗീകരിക്കുന്നില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് സിപിഐയാണ് തീരുമാനിക്കേണ്ടതെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കി.


ALSO READ : Monson Mavunkal | മോൻസൻറെ വീട്ടിൽ തേങ്ങയും മീനും കൊണ്ടുവന്നത് ഡി ഐ ജി യുടെ കാറിൽ- വെളിപ്പെടുത്തൽ


ലോകായുക്ത:  എതിർപ്പ് അറിയിച്ച് സിപിഐ മന്ത്രിമാർ


ലോകായുക്ത ഓർഡനൻസിൽ എൽഡിഎഫ് മന്ത്രിസഭയിൽ ഭിന്നത. സിപിഐ മന്ത്രിമാരായ കെ.രാജനും പി പ്രസാദുമാണ് ഉടൻ ചേരാൻ പോകുന്ന നിയമസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ബില്ലിൽ എതിർപ്പ് അറിയിച്ചത്. ഈ രൂപത്തിൽ അവതരിപ്പിക്കുന്ന ബില്ലിനോട് യോജിപ്പില്ലെന്നാണ് സിപിഐ മന്ത്രിമാർ മന്ത്രിസഭ യോഗത്തിൽ വ്യക്തമാക്കിയത്. 


ഗവർണർ ഒപ്പിടാതെ വന്നപ്പോൾ അസാധുവായ ലോകായുക്ത ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് മന്ത്രിസഭയിൽ ലോകായുക്ത ഭേദഗതി ബില്ല് പരിഗണിച്ചത്. തുടർന്നാണ് ഭരണ മുന്നണിയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ സിപിഐയുടെ മന്ത്രിമാർ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. ലോകായുക്തയുടെ വിധിക്ക് മേൽ മുഖ്യമന്ത്രിക്ക് പുനഃപരിശോധന നൽകുന്ന അധികാരമാണ് ഭേദഗതി ബില്ലിന്റെ കരട്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക