Arrest: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി; വിൽപ്പനക്കാരനെ പറ്റിച്ച് പണം തട്ടിയ ആൾ പിടിയിൽ
Lottery ticket fraud: കടയ്ക്കൽ വലിയ വേങ്കാട് സ്വദേശി മനുവാണ് പിടിയിലായത്.
കൊല്ലം: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി വിൽപ്പനക്കാരനെ പറ്റിച്ച് പണം തട്ടിയ ആൾ കടയ്ക്കൽ പോലീസിന്റെ പിടിയിൽ. കൊല്ലം കടയ്ക്കൽ വലിയ വേങ്കാട് സ്വദേശി മനുവാണ് പിടിയിലായത്. പ്രതിക്കെതിരെ വഞ്ചനാ കുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കടയ്ക്കൽ വലിയ വേങ്കാട് സ്വദേശി മനുവാണ് ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി വില്‍പ്പനക്കാരനിൽ നിന്ന് പണം അടിച്ചുമാറ്റിയത്. 2000 രൂപയാണ് ഇയാൾ തന്ത്രപരമായി തട്ടിയെടുത്തത്. കഴിഞ്ഞ ഇരുപതാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. വിൻവിൻ ലോട്ടറി ടിക്കറ്റിലെ രണ്ടായിരം രൂപ അടിച്ചത് WK557043 എന്ന ലോട്ടറിക്കായിരുന്നു. എന്നാൽ മനുവിന്റെ കൈവശമുണ്ടായിരുന്ന ടിക്കറ്റ് നമ്പർ WK557048 ആയിരുന്നു. ഇതിലെ അവസാന അക്കമായ 8 തിരുത്തി 3 ആക്കിയാണ് ഇയാൾ ലോട്ടറി കച്ചവടക്കാരനിൽ നിന്നും രണ്ടായിരം രൂപ തട്ടിയെടുത്തത്.
ALSO READ: ഇടുക്കിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റവരെ സഹായിക്കാത്ത പോലീസുകാർക്ക് സസ്പെൻഷൻ
വിൽപ്പനക്കാരൻ ടിക്കറ്റ്, ഏജന്റിന് നൽകി സ്കാൻ ചെയ്തപ്പോഴാണ് നമ്പറിലുണ്ടായ തിരിമറി മനസ്സിലാകുന്നത്. തുടർന്ന് കടയ്ക്കൽ സിഐക്ക് പരാതി നൽകി. കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മനു പിടിയിലാകുന്നത്. സർക്കാർ ലോട്ടറി ടിക്കറ്റ് തിരുത്തി പണം തട്ടിയെടുത്തതിന് വഞ്ചന കുറ്റം ഉൾപ്പെടെ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.