Kerala Weather Report: ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം: അടുത്ത ആഴ്ചയോടെ തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത
Kerala Weather Report: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഈ മാസം 26 മുതല്‍ 28 വരെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കന്‍ ഭാഗത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും.
തിരുവനന്തപുരം: Kerala Weather Report: ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ ശക്തി പ്രാപിക്കുന്ന ന്യൂനമര്‍ദ്ദം ജനുവരി അവസാനം ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Also Read: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ഉടൻ നിയമ വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
എന്നാല്‍ കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഈ മാസം 26 മുതല്‍ 28 വരെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ കിഴക്കന്‍ ഭാഗത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും. ജനുവരി 29നും 30നും ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്കന്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളില്‍ മേല്‍ പറഞ്ഞ തീയതികളില്‍ മത്സ്യ ബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Also Read: മുതലകൾ മുഖാമുഖം, പിന്നെ നടന്നത്..! വീഡിയോ വൈറൽ
സംസ്ഥാനത്ത് നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. കൂടുതൽ മഴ ലഭിച്ചിരിക്കുന്നത് തെക്കന്‍ കേരളത്തിലാണ്. മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലും ഒറ്റപ്പെട്ട മഴയാണ് ലഭിച്ചത്. മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷ സ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായതെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...