Depression In Arabian Sea: അറബിക്കടലിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു; അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് മുന്നറിയിപ്പ്
Low pressure in Arabian Sea: കിഴക്കൻ മധ്യ അറബിക്കടലിനും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം വടക്കോട്ട് നീങ്ങി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അറബിക്കടലിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ബംഗ്ലാദേദേശ് നിർദ്ദേശിച്ച ബിപോർജോയ് (Biparjoy) എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. 2023 ആറ് ജൂൺ, അക്ഷാംശം 11.3°N, രേഖാംശം 66.0°E, ഗോവയിൽ നിന്ന് ഏകദേശം 920 കി.മീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ്, മുംബൈയിൽ നിന്ന് 1120 കി.മീ തെക്ക്-തെക്ക് പടിഞ്ഞാറ്, പോർബന്തറിൽ നിന്ന് 1160 കി.മീ തെക്ക്, കറാച്ചിയിൽ നിന്ന് 1520 കി.മീ തെക്ക് ആയാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്.
ALSO READ: Kerala Rain Alert: ഇന്ന് തീവ്ര ന്യൂനമർദ്ദം രൂപപ്പെടും; കനത്ത മഴയ്ക്ക് സാധ്യത
കിഴക്കൻ മധ്യ അറബിക്കടലിനും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിനും മുകളിലായി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം വടക്കോട്ട് നീങ്ങി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുന്നതോടെ ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.
മധ്യ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച പത്തനംതിട്ടയിലും ആലപ്പുഴയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ എട്ടിന് ആലപ്പുഴ, എറണാകുളം എന്നീ ജില്ലയിലും ജൂൺ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...